ഇന്ത്യൻ  കോൺസൽ  ജനറലായി (ന്യു യോർക്ക്) നിയമിതയായ റിവാ ഗാംഗൂലിദാസിന് ഫൊക്കാനായുടെ അഭിനന്ദനവും ഇന്ത്യൻ സമൂഹം സ്വികരണവും നൽകുന്നു.

ശ്രീകുമാർ ഉണ്ണിത്താൻ
ന്യു യോര്‍ക്ക്: ഇന്ത്യൻ  കോൺസൽ  ജനറലായി (ന്യു യോർക്ക്) നിയമിതയായ   അംബാസ്സഡർ  റിവാ ഗാംഗൂലിദാസിന്    ന്യു യോർക്ക്, ന്യൂജേർസി, കന്നടികട്ട്‌ എന്നി സ്റ്റേറ്റ്കളിലെ  ഇന്ത്യൻ സമൂഹം സ്വികരണം  നൽകുന്നു. ന്യൂജേർസിയിലുള്ള റോയൽ ആൽബർട്ട് പാലസിൽ വെച്ച് ഞായറാഴ്‌ച  വെകിട്ടു അഞ്ചു മണിക്കാണ് (03/ 13/ 16 ) സ്വികരണം  നൽകുന്നത്. ഫൊക്കാനായും കുടെയാണ് ഈ സ്വികരണത്തിനു നേത്രിത്യം നൽകുന്നത്.
ഇപ്പോൽ  റൊമാനിയ-അല്‍ബെനിയാ-മല്‍ദൊവാഅംബാസ്സഡർ ആയ റിവാ ഗാംഗൂലിദാസ്നെ  ഇന്ത്യൻ  കോൺസൽ  ജനറലായി (ന്യു യോർക്ക്) നിയമിതയായതിൽ അതിയായ സന്തോഷത്തോടൊപ്പം തന്നെ ഇത്
അർഹതക്കുള്ള  അംഗികാരം ആണന്നു പ്രസിഡന്റ്‌ജോണ്‍ പി. ജോണ്‍ .സെക്രട്ടറി വിനോദ്‌ കെയാര്‍കെ.  ട്രസ്റ്റി ബോര്‍ഡ്‌ ചെയർമാൻ  പോൾ  കറുകപ്പള്ളിൽ  എന്നിവർ  അഭിപ്രായപ്പെട്ടു.
 ഇന്ത്യൻ  പ്രവാസി സമൂഹവുമായുള്ള ബന്ധം തുടരുവാൻ  പുതിയ പദവി പ്രയോജനപ്പെടുത്തണമെന്നും,  റിവാ ഗാംഗൂലിദാസിന് ഫൊക്കാനായുടെ  എല്ലാവിധ ആശംസകൾ  നേരുന്നതയും അറിയിച്ചു.
കുടുത്തൽ വിവരങ്ങൾക്: പോൾ  കറുകപ്പള്ളിൽ (845)553-5671 , ജോയി ഇട്ടൻ (914)564-1702,
ഫിലിപ്പോസ്‌ ഫിലിപ്പ്‌ (845)642-2060 , മാധവൻ പി നായർ (732)718-7355 ,ജോസ് കാനാട്ട് (914)665-4270,
ടെറൻസൺ  തോമസ്‌(914)255-0176, ഗണേഷ് നായർ (914)826 -1677, ലീല മരാട്ട് (646)539 -8443 .
Top