ഓസ്ട്രേലിയയിലെ പ്രാദേശിക തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജന് ജയം

മെൽബണ്‍: പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ പ്രാദേശിക തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജന് ജയം. പിൽബറ സീറ്റിൽ നിന്നുള്ള ലേബർ പാർട്ടി സ്ഥാനാർഥിയായ കെവിൻ മിഷേലാണ് ജയിച്ചത്. എതിർ സ്ഥാനാർഥിയായ നാഷണൽസ് പാർട്ടിയുടെ ബ്രണ്ടൻ ഗ്രിൽസിനെതിരെ 13.7 ശതമാനം ഭൂരിപക്ഷത്തോടെ ആണ് മിഷേൽ ജയിച്ചത്.

ഇന്ത്യയിൽ ജനിച്ച മിഷേൽ 27 വർഷം മുന്പാണ് ഓസ്ട്രേലിയയിൽ എത്തിയത്. 2001ൽ പിൽബറയിലേക്ക് താമസം മാറിയ മിഷേൽ ബിസിനസുകാരനാണ്.

Latest