ബി.ബി.സി ഷട്ടില്‍ ടൂര്‍ണമെന്റില്‍ ഡോ.ശ്രീജിത്തും സതീഷും വിജയികള്‍

ഡബ്ളിന്‍ :ഡയ്​ലി ഇന്ത്യന്‍ ഹെറാള്‍ഡിന്റെ സഹകരണത്തോടെ ബ്ളാക്ക് റോക്ക് ബാഡ്മിന്റന്‍ ക്ളബ് (B.B.C ) സംഘടിപ്പിച്ച ഒന്നാമത് ‘ഷട്ടില്‍ ടൂര്‍ണമെന്റില്‍ ഡോ.ശ്രീജിത്തും – സതീഷും വിന്നേര്‍സ് ട്രോഫി കരസ്ഥമാക്കി .  സിജോ തെറ്റയില്‍ – ജയന്‍ കണ്ണാട്ട് ടീം റണ്ണര്‍ അപ് ‘ ട്രോഫി നേടി.BBC-2ബി.ബി.സി.യുടെ 8 ടീമുകളാണ് മല്‍സരിച്ചത് .രഞ്ജിത്ത് -ജോബിന്‍സ് ,മാര്‍ട്ടിന്‍ -കിരണ്‍ ,ജോഷി -ജയേഷ് ,രജീഷ് -ജോമോന്‍ , ജോജി -അനീഷ് ,ദീപു -രജി ,ഡോ.ശ്രീജിത്ത് -സതീഷ് ,സിജോ-ജയന്‍ ,എന്നീ ടീമുകളാണ് മല്‍സരിച്ചത്. BBC 4ആവേശകരമായ മല്‍സരത്തിനൊടുവില്‍ ഡയ്​ലി ഇന്ത്യന്‍ ഹെറാള്‍ഡ് ഏര്‍പ്പെടുത്തിയ വിന്നര്‍ ‘റണ്ണര്‍ അപ്പ്  ട്രോഫികള്‍ ഡയ്​ലി ഇന്ത്യന്‍ ഹെറാള്‍ഡിന്റെ യൂറോപ്പ് എഡിറ്റര്‍ അജി ചെരുവിലും അഡ്വ.സിബി സെബാസ്റ്റ്യനും ചേര്‍ന്നു സമ്മാനിച്ചു.BBC-3

ബി.ബി.സിയുടെ ആരംഭ കാലം മുതല്‍ മികവുറ്റ പ്രവര്‍ത്തനങ്ങളും ഇന്റേര്‍ണല്‍ മല്‍സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.ഐറീഷ് ലീഗുകളില്‍ കളിച്ച് വിജയികളായവരും ബി.ബി.സി ടീം മെമ്പര്‍ മാരായുണ്ട്.BBC TRO1അയര്‍ലണ്ടിലെ കായിക പ്രേമികള്‍ക്ക് കരുത്ത് പകരുന്ന വിധത്തില്‍ വിപുലമായ തുടര്‍ ടൂര്‍ണ്ണമെന്റുകളും സംഘടിപ്പിക്കുവാന്‍ തീരുമാനമുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top