റയാന്‍ എയര്‍ പൈലറ്റുമാരുടെ അഞ്ചാം ഘട്ട സമരം വെള്ളിയാഴ്ച; മൂവായിരത്തോളം ഐറീഷ് യാത്രക്കാര്‍ക്ക് യാത്രാ തടസ്സം

ഡബ്ലിന്‍: മുവായിരക്കണക്കിന് യാത്രക്കാരെ ദുരിതത്തിലാഴ്ത്തി റയാന്‍ എയര്‍ പൈലറ്റുമാരുടെ അഞ്ചാംഘട്ട സമരം വെള്ളിയാഴ്ച. അയര്‍ലണ്ട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നവരും റയാന്‍ എയര്‍ നേരിട്ട് നിയമിച്ചിരിക്കുന്നവരുമായ പൈലറ്റുമാര്‍ ആഹ്വാനം ചെയ്തിരിക്കുന്ന സമരമാണിത്.

പൈലറ്റുമാരുടെ യൂണിയനും കമ്പനി അധികാരികളും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമരം നടക്കുന്നത്. അയര്‍ലന്‍ഡില്‍ നിന്നുള്ള 20 വിമാനങ്ങള്‍ റദ്ദാക്കുന്നതായി റയാന്‍ എയര്‍ പ്രഖ്യാപിച്ചു. നിശ്ചയിച്ചിരുന്ന 300 സര്‍വീസുകളില്‍ ഏഴ് ശതമാനത്തോളം സര്‍വീസുകളാണ് പൈലറ്റ് സമരം കാരണം വെട്ടിക്കുറച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യാത്ര തടസ്സം നേരിടുന്ന 3,500 റോളം യാത്രക്കാര്‍ റൈന്‍ എയറുമായി ബന്ധപ്പെടണമെന്ന് കമ്പനി അറിയിച്ചു. അയര്‍ലണ്ടിലെ റൈന്‍ എയര്‍ലൈന്‍സ് പൈലറ്റുമാര്‍ തുടര്‍ച്ചയായി നടത്തി വരുന്ന സമര പരമ്പരയുടെ അഞ്ചാം ഘട്ടമാണ് വെള്ളിയാഴ്ചത്തേത്. അയര്‌ലന്റിനെ കൂടാതെ ബെല്‍ജിയം, സ്വീഡന്‍ എന്നിവിടങ്ങളിലെ പൈലറ്റുമാരും ഇതേ ദിവസം 24 മണിക്കൂര്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

വെള്ളിയാഴ്ച സമരം മൂലം ബെല്‍ജിയത്തില്‍ നിന്നും 104 വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ജര്‍മനിയിലെ റൈന്‍ എയര്‍ പൈലറ്റുമാര്‍ സമരത്തില്‍ പങ്കെടുക്കുമോ എന്ന് ഇന്ന് അറിയാം.

Top