ആന്‍റെണി വിബിന്‍ സേവ്യര്‍ അച്ചന് ‍ഡബ്ലിനില്‍ സ്വീകരണം നല്‍കി

വരാപ്പുഴ ആർച് ഡയോസിസിൽ നിന്നും അയർലൻഡിൽ സേവനത്തിനായി റവ .ഫാ. ആന്റണി വിബിൻ സേവ്യേർ  ഡബ്ലിനിൽ എത്തി ചേർന്നു. ഡബ്ളിൻ ആർച്ച്ബിഷപ്പായ  ഡർമിയ്ഡ് മാർട്ടിൻ, വരാപ്പുഴ  ആർച്ച്ബിഷപ്പ് ഡോക്ടർ. ജോസഫ് കളത്തിപ്പറമ്പിലിനോട് പ്രതേകം ആവശ്യപ്പെട്ടതനുസരിച്ചാണ്  ആന്റണി വിബിൻ സേവ്യർ അച്ചൻ ഇവിടെ എത്തിച്ചേർന്നത്.  FR VIPINഎയർപോർട്ട് പാരിഷ്  വികാരിയായ ഡെസ്മണ്ട് ഡോയേലിനുവേണ്ടി പാരിഷ് സെക്രട്ടറി സ്‌റ്റെഫനി പെപ്പറും റവ .ഫാ. ജോർജ് അഗസ്റ്റിനും പൂചെണ്ടുകൾ നൽകി ആന്റണി വിബിൻ സേവ്യർ അച്ചനെ, ഡബ്ളിൻ എയർപോർട്ടിൽ ഇന്നലെ സ്വീകരിച്ചു. സെന്റ്‌. ഫിനിയന്സ് ചർച്ച് റിവർ വാലിയുടെയും, ഔർ ലേഡി ക്വീൻ ഓഫ് ഹെവൻ ചർച്ച്  ഡബ്ലിൻ എയർപോർട്ടിന്റെയും ഇൻചാർജ് ആണ് അച്ചൻ. ന്യൂടൗൺ നെറ്റിവിറ്റി ദേവാലയത്തിൽ ഇന്ന് വൈകുന്നേരം അച്ചന് സ്വീകരണം നൽകുന്നതാണ് .  കെസിബിസിയുടെ ജോയിന്റ്‌  സെക്രട്ടറിയായും,  വരാപ്പുഴ ആർച് ഡയോസിസിന്റെ പബ്ലിക് റിലേഷൻ ഓഫീസറായും, ജീവനാഥം മാസികയുടെ മാനേജിങ് എഡിറ്ററായും  അച്ചൻ പ്രവർത്തിച്ചിട്ടുണ്ട്.

Latest
Widgets Magazine