അപകടം ദുരൂഹം ? ഈസ്റ്റർ രാത്രിയിൽ പരിക്കേറ്റ ഡബ്ലിൻ മലയാളി ഗുരുതരാവസ്ഥ തരണം ചെയ്തില്ല!..മോഷണ ശ്രമമോ ?

ഡബ്ലിന്‍:ഈസ്റ്റർ രാത്രി തലക്ക് ഗുരുതരമായി പരിക്കേറ്റ ഡബ്ലിനിലെ മലയാളിയുടെ നില ഗുരുതരമായി തുടരുന്നു .ഈസ്റ്റർ രാത്രിയുണ്ടായ അപകടത്തിനെക്കുറിച്ച് ദുരൂഹമായ ചില വാർത്തകളും പ്രചരിക്കുന്നതിനിടെ പരിക്കുപറ്റിയ മലയാളിയുടെ നില ആശങ്കാവഹമായി തുടരുകയാണ് .ഡബ്ലിന്‍ സ്റ്റിലോര്‍ഗണ്‍ റോഡിലെ ബെല്‍ ഫീല്‍ഡ് പാര്‍ക്കില്‍ താമസിക്കുന്ന കൈനകരി സ്വദേശി ടോണി ജോസഫിനെയാണ് തലയ്ക്ക് ഗുരുതരമായ പരിക്കുകളോടെ ബൂമോണ്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഞായറാഴ്ച്ച രാത്രി പന്ത്രണ്ടരയോടെ ജോലി കഴിഞ്ഞു കാവനിലെ താമസസ്ഥലത്തേയ്ക്ക് മടങ്ങാനായി കാര്‍ പാര്‍ക്കിംഗിലേയ്ക്ക് നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായതെന്ന് കരുതപ്പെടുന്നു.എന്നാൽ എങ്ങനെ അപകടം എന്ന് വ്യക്തമല്ല .തലക്ക് ഗുരുതരമായ പരിക്ക് എങ്ങനെ ഉണ്ടായി എന്നതിനെക്കുറിച്ച് വ്യക്തമല്ല .ആരെങ്കിലും ആക്രമിച്ചതാണോ , മോഷണ ശ്രമമാണോ എന്നും സംശയം പലഭാഗത്തുനിന്നും കേൾക്കുന്നു .ഗാർഡ അന്വോഷണത്തിൽ മാത്രമേ വ്യക്തമാകൂ .

അപകടവിവരം നാട്ടുകാരില്‍ നിന്നും അറിഞ്ഞെത്തിയ ഗാര്‍ഡായും,ആംബുലന്‍സ് സര്‍വീസും ചേര്‍ന്ന് ടോണിയെ കാവന്‍ ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.പുലര്‍ച്ചയോടെ വിദഗ്ദ ചികിത്സയ്ക്കായി ബൂമോണ്ടിലേയ്ക്ക് മാറ്റുകയായിരുന്നു.അബോധാവസ്ഥയിലായ ടോണി ജോസഫ് അത്യാഹിതവിഭാഗത്തിൽ മെഡിക്കല്‍ ടീമിന്റെ സമ്പൂര്‍ണ്ണ നിരീക്ഷണത്തിലാണ്.ഡബ്ലിനിൽ പലയിടത്തും വിദേശികൾക്ക് നേരെ ആക്രമണം മോഷണശ്രമത്തിന്റെ ഭാഗമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട് .ടോണിക്ക് ഉണ്ടായ അപകടം എങ്ങനെ എന്നറിയണമെങ്കിൽ ടോണിക്ക് ബോധം വന്നതിനുശേഷം ചോദ്യം ചെയ്‌താൽ മാത്രമേ അറിയാനാവൂ .

Latest
Widgets Magazine