കിയോസ് കാരംസ് ടൂർണ്ണമെന്റ്‌റോസാന കുറുവ ജേതാക്കൾ

സ്വന്തം ലേഖകൻ
റിയാദ്: റിയാദിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ കിയോസിന്റെ നേതൃത്വത്തിൽ അൽ മദീന ഹൈപ്പർ മാർക്കറ്റ് ഓഡിറ്റോറിയത്തിൽവെച്ച് നടത്തിയ ഒന്നാമത് കിയോസ് കാരംസ് ടൂർണ്ണമെന്റിൽ ആവേശകരമായ ഫൈനൽ മത്സരത്തിൽ നൗഷാദ്, റായിദ് എന്നിവർ നയിച്ച റോസാന കുറുവ കണ്ണൂർ ടീം റിയാദ് വില്ലാസ് വിന്നേഴ്‌സ് ട്രോഫിയും കിയോസ് പ്രൈസ് മണിയും കരസ്ഥമാക്കി, ഉമർശരീഫ്, അഷ്‌റഫ് എന്നിവർ അണിനിരന്ന ഫ്രന്റ്‌സ് ഓഫ് കാലിക്കറ്റ് റണ്ണേർസ് ട്രോഫിയും കിയോസ് പ്രൈസ് മണിയും സ്വന്തമാക്കി.  വൈസ് ചെയർമാൻ മൊയ്തു അറ്റ്‌ലസിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി അൽമദീന ഹൈപ്പർമാർക്കറ്റ് ഓപ്പറേഷൻ മാനേജർ ശിഹാബ് കൊടിയത്തൂർ ഉദ്ഘാടനം ചെയ്തു.  മുഹമ്മദലി കൂടാളി സ്വാഗതവും കൺവീനർ പൂക്കോയ തങ്ങൾ നന്ദിയും പറഞ്ഞു. നവാസ് കണ്ണൂർ, പ്രവീൺ തായമ്പള്ളി, നിയാസ് എ എം, അൻവർ വി പി, രജീഷ്, റസാഖ് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. വിജയികൾക്ക് റിയാദ്‌വില്ലാസ് ഫിനാൻഷ്യൽ മാനേജർ ശ്രീ. രാഗേഷ് ട്രോഫിയും ജയദേവൻ, അനിൽചിറക്കൽ എന്നിവർ പ്രൈസ്മണിയും സമ്മാനിച്ചു. റണേർസിന് അറ്റ്‌ലസ്ജ്വല്ലറി മാനേജർ മൊയ്തു അറ്റ്‌ലസ് ട്രോഫിയും പ്രഭാകരൻ,  പരമോദ്കണ്ണൂർ എന്നിവർ പ്രൈസ്മണിയും കൈമാറി. പരിപാടികൾക്ക് നസീർ പള്ളിവളപ്പിൽ, സ്‌പോർട്‌സ്‌കൺവീനർ ഷൈജു പച്ച, നവാസ്‌കണ്ണൂർ, ഷാക്കിർകൂടാളി, വിഗേഷ്, വിപിൻ, ഹാഷിം നീർവേലി, റസാഖ്, വരുൺ, അബ്ദുൽഅസീസ്, മുക്താർഎന്നിവർ നേതൃത്വം നൽകി. തുടർന്ന് സുരേഷ്‌കുമാർ, പ്രമോദ്കണ്ണൂർ, ഗിരീഷ്‌കുമാർ എന്നിവരുടെ സംഗീത നിശയും അരങ്ങേരി.
Latest
Widgets Magazine