അയർലണ്ട് ഇളക്കി മറിക്കാൻ പ്രസിദ്ധ സിനിമാ താരം കൃഷ്ണപ്രഭ ദ്രോഗഡയില്‍ എത്തുന്നു

ഡബ്ലിന്‍:മലയാള യുവതയുടെ ഹരമായി മാറിയ പ്രസിദ്ധ സിനിമാ താരം കൃഷ്ണപ്രഭ ദ്രോഗഡയില്‍ എത്തുന്നു .അയര്‍ലണ്ടിലെ ദ്രോഗഡയില്‍ സെപ്തംബര്‍ 22 ന് അവതരിപ്പിക്കപ്പെടുന്ന ‘നിറസന്ധ്യ 2017 പരിപാടിയില്‍ പങ്കെടുക്കാനാണ് സുപ്രസിദ്ധ നടിയും നര്‍ത്തകിയും ഗായികയുമായ കൃഷ്ണപ്രഭ എത്തുന്നത് . ലോകമെമ്പാടുമുള്ള സ്റ്റേജുകളില്‍ മികവ് തെളിയിച്ചിട്ടുള്ള കൃഷ്ണപ്രഭ ഇതാദ്യമായാണ് അയര്‍ലണ്ടില്‍ എത്തുന്നത്.krishnaprabha2

കേരളത്തിലെ പ്രമുഖ കലാകാരന്മാരെ അണിനിരത്തി കൊണ്ടാണ് ‘നിറസന്ധ്യ 2017 ‘ അയര്‍ലണ്ടില്‍ ഒരുക്കുന്നത്. സെപ്റ്റംബര്‍ 22 ന് വൈകിട്ട് 6 മണിക്ക് ദ്രോഗഡ ബാര്‍ബിക്കേന്‍ സെന്ററിലാണ് പ്രോഗ്രാം.krishnap1സിനിമാതാരവും,സംവിധായകനുമായ നിയാസ് നേതൃത്വം നല്‍കുന്ന ടീം ഹാസ്യവും ,സംഗീതവും,നൃത്താഭിനയങ്ങളും ചേര്‍ത്തിണക്കിയാണ് കലാവിരുന്നൊരുക്കുന്നത്.കലാഭവന്‍ നിയാസ്(മറിമായം ഫെയിം) കലാഭവന്‍ സലിം,കലാഭവന്‍ സതീഷ്,ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം സുദര്‍ശന്‍,പിന്നണി ഗായിക സോണി സായ് , എന്നിവരടങ്ങുന്ന ടീമാണ് നിറസന്ധ്യ2017 ല്‍ അണിനിരക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്കും,ബുക്കിംഗിനും
0892115979, 0894084391, 0879604051

Latest
Widgets Magazine