ഇന്ത്യയില്‍ വന്‍ നിക്ഷേപം നടത്താനൊരുങ്ങി കുവൈത്ത്

ഇന്ത്യയില്‍ അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ കുവൈത്ത് ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി വന്‍ നിക്ഷേപത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ലോകത്തിലെ അഞ്ചാമത്തെ വലിയ സ്വതന്ത്ര നിക്ഷേപ നിധികളിലൊന്നായ കുവൈത്ത് ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി ഇന്ത്യയില്‍ 500 കോടി ഡോളറിന്റെ നിക്ഷേപത്തിനാണ് ഒരുങ്ങുന്നത്. വിമാനത്താവളം, ഹൈവേ തുടങ്ങി മറ്റു അടിസ്ഥാന സൗകര്യ വികസന മേഖലകളില്‍ കുവൈത്ത് നിക്ഷേപം നടത്തും. ഇന്ത്യയും കുവൈത്തുമല്ലാത്ത മൂന്നാമതൊരു രാജ്യത്തില്‍ സംയുക്ത നിക്ഷേപ പദ്ധതിക്ക് കുവൈത്ത് സര്‍ക്കാര്‍ ഇന്ത്യക്ക് മുന്നില്‍ നിര്‍ദേശം സമര്‍പ്പിച്ചാതായും റിപ്പോര്‍ട്ടുണ്ട്. കിഴക്കന്‍ യൂറോപ്പില്‍ റിയല്‍ എസ്റ്റേറ്റ്, ഭവന പദ്ധതികള്‍, സ്വതന്ത്ര സാമ്പത്തിക മേഖല എന്നിവയില്‍ സംയുക്ത നിക്ഷേപം നടത്താനാണ് കുവൈത്ത് താല്‍പര്യം പ്രകടിപ്പിച്ചത്. കഴിഞ്ഞ ഒക്ടോബറില്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് കുവൈത്ത് സന്ദര്‍ശിച്ച ഘട്ടത്തില്‍ തന്നെ ഈ നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നതായാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യയിലെ മുന്‍നിര മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.ഇന്ത്യ നിക്ഷേപത്തിന് പറ്റിയ ഇടമാണെന്നാണ് കുവൈത്തിന്റെ വിലയിരുത്തല്‍.

Latest
Widgets Magazine