വികസനത്തിനായി സ്ഥലം വിട്ടു നൽകി; 60 വീടുകളിൽ വാടകയ്ക്കു താമസിക്കുന്ന കുടുംബങ്ങൾക്കു ഒഴിയാൻ നോട്ടീസ്

സ്വന്തം ലേഖകൻ

ഡബ്ലിൻ: ഡബ്ലിൻ തൈറ്റൽ സ്‌റ്റോൺ വെസ്റ്റ് ടൗണിലെ അറുപതിലേറെ കുടുംബങ്ങൾ വീട് ഒഴിയേണ്ടി വരുമെന്ന ഭീഷണിയിൽ. ഇവർ താമസിച്ചിരുന്ന അറുപതിലേറെ വീടുകൾ വികസന നടപടികളുടെ ഭാഗമായി സ്വകാര്യ കമ്പനിക്കു വിട്ടു നൽകിയതോടെയാണ് ഇവർക്കു വീട് ഒഴിയാൻ ആവശ്യപ്പെട്ടു നോട്ടീസ് ലഭിച്ചത്. നോട്ടീസ് ലഭിച്ചതിനെ തുടർന്നു വീട് ഒഴിയേണ്ടി വരുന്ന ആളുകൾ തങ്ങളുടെ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടവരെ കണ്ട് പരാതി പറഞ്ഞിട്ടുണ്ട്. തങ്ങളുടെ പ്രശ്‌നത്തിനു അടിയന്തര പരിഹാരം കാണണമെന്ന ആവശ്യമാണ് ഇവർ തങ്ങളുടെ ജനപ്രതിനിധികൾക്കു മുന്നിൽ ഉന്നയിച്ചിരിക്കുന്നത്.
ഡബ്ലിൻ വെസ്റ്റിലെ തൈറൽ സ്റ്റോണിലെ ക്രൂയിസ് പാർക്കിലെ 208 കുടുംബങ്ങൾക്കാണ് വീട് ഒഴിയണമെന്നാവശ്യപ്പെട്ടുള്ള നോട്ടീസ് അധികൃതർ നൽകിയിരിക്കുന്നത്. ഈ സ്ഥലം അധികൃതർ സ്വകാര്യ കമ്പനിയ്ക്കു വ്യവസായ ആവശ്യങ്ങൾക്കു നൽകുകയായിരുന്നു.
ഈ വീടുകളിൽ ഏറെയും വാടകയ്ക്കാണ് അധികൃതർ നൽകിയിരിക്കുന്നത്. ഇതേ തുടർന്നു 60 കുടുംബങ്ങൾക്കു വീട് നോട്ടീസ് നൽകി ഒഴിയാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. വീട് ഒഴിയുന്നതിനും പുതിയ സ്ഥലം കണ്ടെത്തുന്നതിനുമായി വാടകയ്ക്കു താമസിക്കുന്ന ആളുകൾക്കു ഒരു മാസത്തെ സമയവും അധികൃതർ അനുവദിച്ചിട്ടുണ്ട്. മാർട്ടിൻ മലിനോവിസ്‌കി, അദ്ദേഹത്തിന്റെ ഭാര്യ എലീന, മക്കളായ തോമസ്, ലില്ലിയൻ, ഹന്നാ എന്നിവർക്കാണ് ആദ്യം നോട്ടീസ് ലഭിച്ചത്. ഓഗസ്‌റ്റോടൂ കൂടി ഇവർ വീട് ഒഴിഞ്ഞു നൽകണമമെന്ന നിർദേശമാണ് ഇപ്പോൾ ഇവർക്കു ലഭിച്ചിരിക്കുന്നത്. രണ്ടാമത്തെ കുടുംബം താമസിക്കുന്നത് നാലു ബെഡ്‌റൂം വീട്ടിലാണ്. ഈ വീടിനു ഇവർ 15000 യൂറോയാണ് ഒരു മാസം വാടകയായി നൽകുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top