ലീഡ് പൈപ്പുകൾ മാറ്റി സ്ഥാപിക്കാൻ ഐറിഷ് വാട്ടർ 370 മില്യൺ യൂറോ ചിലവഴിക്കുന്നതായി റിപ്പോർട്ട്

അഡ്വ.സിബി സെബാസ്റ്റിയൻ

ഡബ്ലിൻ: ലീഡ് പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതായി 370 മില്യൺ യൂറോയുടെ പദ്ധതിയുമായി ഐറിഷ് വാട്ടർ രംഗത്ത്. ലീഡ് പൈപ്പിലെ തകരാറുകൾ മാറ്റി സ്ഥാപിക്കുന്നതിനായി 78 മില്ല്യൺ യൂറോയുടെ പദ്ധതിയും ഐറിഷ് വാട്ടർ ഇപ്പോൾ തയ്യാറാക്കിയിട്ടുണ്ട്.
വാട്ടർ മൈഗ്രേഷൻ പ്ലാനിന്റെ കരടിലാണ് വാട്ടർ യൂട്ടിലിറ്റി പദ്ധതി ഐറിഷ് വാട്ടർ ഇപ്പോൾ തയ്യാറാക്കിയിരിക്കുന്നത്. സെപ്റ്റംബർ 21 മുതൽ പൊതുജനങ്ങൾക്കു ഈ വാട്ടർ യൂട്ടിലിറ്റിയുമായി ബന്ധപ്പെട്ട് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. 1980 ൽ നിർമിച്ച വീടുകളുടെ ഇന്റേർണൽ പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കുന്നതിനും ഇതോടൊപ്പം ഐറിഷ് വാട്ടർ പ്രത്യേക പദ്ധതി തന്നെ തയ്യാറാക്കിയിട്ടുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്.
18000 വീടുകളിലാണ് ഇപ്പോൾ ലീഡ് പൈപ്പിന്റെ തകരാറുകളുള്ളതായി ഐറിഷ് വാട്ടർ അധികൃതർ കണ്ടെത്തിയിരിക്കുന്നത്. യൂറോപ്യൻ യൂണിയന്റെ ഡ്രിങ്കിങ് വാട്ടർ സ്റ്റാൻഡേർഡ് പാലിക്കാൻ ഇത്തരക്കാർക്കു പലപ്പോഴും സാധിക്കുന്നില്ലെന്നും അധികൃതർ കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ വാട്ടർ പ്ലാൻ അധികൃതർ തയ്യാറാക്കുന്നത്. യൂറോപ്യൻ യൂണിയൻ സ്റ്റാൻഡേർഡ് അനുസരിച്ചു വാട്ടർപ്ലാനിൽ മാറ്റം വരുത്തുന്നതിനും എല്ലാ വീടുകളിലും പൈപ്പ് ലൈനുകളിലും അറ്റകുറ്റപണികൾ നടത്തുന്നതിനും, ലീഡ് ലൈനുകളിലെ തകരാർ അടിയന്തരമായി പരിഹരിക്കുന്നതിനുമാണ് ഇപ്പോൾ ഐറിഷ് വാട്ടർ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top