വട്ടായിലച്ചന്റെ നേതൃത്വത്തില്‍ നടക്കുന്ന ധ്യാനത്തിന് അഞ്ച് കോടി!… മുരിങ്ങൂരില്‍ രക്ഷപ്പെടാനാകാതെ ആയിരങ്ങള്‍; ധൂര്‍ത്താകുന്ന ലീമെറിക് ധ്യാനത്തിനെതിരെ പ്രതിഷേധം

ഡബ്ലിന്‍: കേരളം പ്രളയദുരന്തത്തില്‍ തേങ്ങുമ്പോള്‍ കോടികള്‍ മുടക്കി ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നേതൃത്വം നല്‍കുന്ന ത്രിദിന ധ്യാനം. കേരളം പ്രളയകെടുതിയില്‍ വിറങ്ങലിച്ച് നില്‍ക്കയാണ്. ഏകദേശം പത്ത് ലക്ഷത്തോളം ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ് മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തില്‍ അടക്കം ആയിരങ്ങളാണ് കുടുങ്ങി കിടന്നത്. അവരെ രക്ഷിക്കാന്‍ പെടാപാട് പെടുന്ന കാഴ്ചകള്‍ കാണുകയുണ്ടായി .ചിലര്‍ മരണപ്പെട്ടു. അതി സങ്കീര്‍ണ്ണമായ ഈ അവസ്ഥയില്‍ ഏകദേശം അഞ്ച് കോടിയിലധികം രൂപ ചിലവിട്ട് ഫാ.സേവ്യര്‍ ഖാന്‍ വട്ടായിലിന്റെ നേതൃത്വത്തില്‍ ലീമെറിക്കില്‍ ധ്യാനം നടത്തുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം. ലീമെറിക് മലയാളി ടിറ്റോ കുര്യന്‍ ആണ് ധ്യാനത്തിന് 5 കോടി ചിലവാകുമെന്നും അത് ശരിയാണോ, ആ തുക ധുരിതാശ്വാസ നിധിയിലേക്ക് നല്‍കി കൂടെ എന്ന് ചോദിച്ച് പോസ്റ്റ് ഇട്ടിരിക്കുന്നത്.

ടിട്ടോയുടെ പോസ്റ്റ് :

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലിമെറിക്ക് ധ്യാനത്തിന് വേണ്ടി മലയാളികള്‍ നഷ്ടപ്പെടുത്തി കളയുന്നത് 5 കോടി . ധ്യാനം കൂടിയാല്‍ ഈ പുണ്യം കിട്ടുമോ ?. ഈ 5 കോടി കൊണ്ട് ഇ വെള്ളപ്പൊക്ക സമയത്തു 500 പേരെ കൈപിടിച്ചു ഉയര്‍ത്തിയാല്‍ ഉണ്ടാകുന്ന പുണ്യം ധ്യാനം കൂടിയാല്‍ ഉണ്ടാകുമോ ?

വിശ്വാസങ്ങള്‍ക്ക് ഞാന്‍ എതിര്‍ അല്ല . ഒരു പരിധി വരെ വിശ്വാസങ്ങള്‍ നല്ലതാണു . ഈ വിശ്വാസങ്ങള്‍ക്ക് വേണ്ടി (ധ്യാനം ) ലീമെറിക്കില്‍ ഇ വരുന്ന 31 , 1 , 2 – ആം തിയതികളില്‍ മലയാളികള്‍ കളഞ്ഞു കുടിക്കുന്നത് 4 – 5 കോടി രൂപയാണ് . ഇ ധ്യാനം വേണ്ട എന്നു വച്ചിട്ട് ഇ പയിസ നാട്ടില്‍ പ്രളയ ദുരിതാശ്വാസങ്ങള്‍ക്ക് ചിലവിടുകയാണെങ്കില്‍ അതില്‍ നിന്ന് രക്ഷപെടുന്ന അല്ലെങ്കില്‍ നമ്മള്‍ കൈപിടിച്ചുയര്‍ത്തുന്നവരുടെ പ്രാര്‍ത്ഥനയോളം വരുമോ ഇവിടെ ലിമെറിക്ക് റേസ് കോഴ്സില്‍ ഇരുന്നു ധ്യാനം കേട്ടാല്‍ ?.

കേരളത്തിലെ വെള്ളപ്പൊക്കത്തില്‍ മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തില്‍ ധ്യാനിപ്പിക്കുന്ന അച്ഛന്‍ , ധ്യാനിക്കാന്‍ വന്ന 1500 പേരുടേയും , മാനസിക ആരോഗ്യ കേന്ദ്രത്തില 300 കുട്ടികളുടേയും ജീവന് വേണ്ടി കേഴുന്നത് നമ്മള്‍ ടീവിയില്‍ കൂടിയും , ഫേസ്ബുക് യില്‍ കൂടിയും കണ്ടതാണ് . അവരെ രക്ഷിക്കാന്‍ ഒരു ഈശ്വരനും നേരിട്ടു വന്നു കണ്ടില്ല ?. (നാട്ടുകാരും , സേനയും ഉണ്ടായിരുന്നുള്ളു . ഇ നാട്ടുകാരുടെ കിടപ്പാടം പോയ് കിടന്നപ്പോള്‍ ആണ് ഇവരെ രക്ഷിക്കാന്‍ വേണ്ടി ഇറങ്ങിയത് എന്നു ഓര്‍ക്കണം . ഒരു അച്ഛനോ , ഈശ്വരനോ നേരിട്ടു വന്നു ഇവരെ രക്ഷിച്ചതായി കണ്ടില്ല ) ഈശ്വരന്‍ നേരിട്ടു വന്നു ഭക്ഷണം കൊണ്ട് കൊടുത്തുവോ ?. അല്ലങ്കില്‍ മുരിങ്ങൂര്‍ ധ്യാന കേന്ദ്രം വെള്ളത്താല്‍ മുക്കി കളയുമോ ?. എന്തുകൊണ്ട് ഇത്ര കഴിവ് ഉള്ള അച്ഛന്‍ ഇ വെള്ളപ്പൊക്കത്തേയ് മുന്‍കൂട്ടി തിരിച്ചറിഞ്ഞു നേരത്തേയ് അവിടന്ന് മാറ്റിയില്ല ? അവിടെയൊക്കെ ഈശ്വരന്‍ മറ്റുള്ളവരുടെ രൂപത്തില്‍ ആണ് ഇവരെ രക്ഷിക്കാന്‍ വന്നതെന്നു മാത്രം . ഇ ഈശ്വരന്‍ മാരുടെ കിടപ്പാടങ്ങള്‍ , കൃഷികള്‍ അതുപോലെ സര്‍വ്വതും നഷ്ടപട്ടു നില്‍ക്കുമ്പോള്‍ 5 കോടി മുടക്കി ധ്യാനിക്കുന്ന നിങ്ങളുടെ പ്രാര്‍ത്ഥന ഒരു ഈശ്വരനും കേള്‍ക്കില്ല. ഉറപ്പു.

titto3

ഇനി ലിമെറിക്ക് ധ്യാന കണക്കുകളിലേക്കു വരാം . എല്ലാ വര്‍ഷത്തപോലെ ഇ വര്‍ഷവും ധ്യാനത്തിന് 1000 – 1500 പേര് ഉണ്ടന്ന് കരുതുക . ( അതില്‍ 1000 പേരെ കൂട്ടിയാല്‍ മതി )ബാക്കിയുള്ളവര്‍ കുട്ടികള്‍ എന്നു കരുതുക . ഏകദേശം 500 ആണുങ്ങളും 500 സ്ത്രീകളും. ( 500 നേഴ്‌സ് + 500 ഹെല്‍ത്ത് കെയര്‍ അസ്സിസ്റ്റന്റ്‌സ് / ഇത്ര ജോലിക്കാര്‍ = 1000 )

ധ്യാനം നടക്കുന്നത് Friday , Saturday , Sunday ഇ ദിവസങ്ങളില്‍ ഒരു ആവറേജ് നേഴ്‌സ് ണ്ട സാലറി 800 യൂറോ ആണ് ( Friday – 200 + Saturday – 200 + സണ്‍ഡേ ഡബിള്‍ (400 ) എങ്കില്‍ 500 നേഴ്‌സ് മാരുടെ സാലറി 500 x 800 = 40 0 ,000 ( 4 ലക്ഷം യൂറോ , അതായതു 400000 x 80 = 32000000 (3 കോടി 20 ലക്ഷം രൂപ ).

ഇനി ആണുങ്ങളുടെ കണക്കിലേക്കു വരാം . friday , Saturday , Sunday യഥാക്രമം ( 100 + 100 + 200 = 400 യൂറോ ) അപ്പൊ 500 ആണുങ്ങളുടെ സാലറി (500 x 400 = 200000 ( 2 ലക്ഷം യൂറോ ) 2 ലക്ഷം യൂറോ രൂപയിലേക്കു മാറ്റുമ്പോള്‍ കിട്ടുന്നത് ഒരു കോടി 60 ലക്ഷം രൂപ ( 200000 x 80 = 16000000 ) .

ഇനി ധ്യാന ചിലവിലേക്കു വരാം .ഏകദേശം 35000 യൂറോ ( 35000 X 80 = 2800000 ( 28 ലക്ഷം രൂപ )

അതായതു 500 ആണുങ്ങളും , 500 പെണ്ണുങ്ങളും , അതുപോലെ ധ്യാന ചിലവുകളും കുടി കൂട്ടുമ്പോള്‍ കിട്ടുന്നത് 5 കോടി രൂപയാണ് ( 3 കോടി 20 ലക്ഷം + 1 കോടി 60 ലക്ഷം + 28 ലക്ഷം = 5 കോടി 8 ലക്ഷം രൂപ ). മറ്റു ചിലവുകള്‍ വേറെ ( താമസം ഭക്ഷണം , travelling , നേര്ച്ച , സൊസ്ത്രകാഴ്ച …..മറ്റു പിരിവുകള്‍ )

ഞാന്‍ പറഞ്ഞു വരുന്നത് ധ്യാനത്തിന് പങ്കെടുക്കുന്നത് ഒഴിവാക്കി ഇ ദിവസങ്ങളില്‍ ജോലിക്കു പോയാല്‍ കിട്ടുന്ന കാശുകൊണ്ട് ഒരു ഫാമിലി ഒരു ലക്ഷം രൂപ വച്ച് ( ആണ് -400 + പെണ്‍ 800 = 1200 യൂറോ ) 500 പേര്‍ക്ക് കൊടുത്താല്‍ കിട്ടുന്ന പുണ്യം ഇ ധ്യാനം കൂടിയാല്‍ നിങ്ങള്‍ക്കുണ്ടാകുമോ ?. നമ്മുടെ ജന്മ നാട് രക്ഷപെടില്ലേയ് ?. രക്ഷപെട്ടവരുടെ പ്രാര്‍ത്ഥന നിങ്ങള്‍ക്കുണ്ടവില്ലേയ് ?. 5 കോടി മുടക്കി അല്ലെങ്കില്‍ നഷ്ടപ്പെടുത്തി ധ്യാനം കൂടിയാല്‍ ഇ പുണ്യം നിങ്ങള്ക്ക് കിട്ടുമോ ?. ചിന്തിക്കു !

Top