കുവൈറ്റില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ സിംഹത്തെ സുരക്ഷാ വിഭാഗം പിടികൂടി

കുവൈറ്റ് സിറ്റി: കുവൈറ്റിലെ കബദ് മേഖലയിലെ ജനവാസ കേന്ദ്രത്തില്‍ അലഞ്ഞുനടന്ന സിംഹത്തെ അധികൃതര്‍ പിടികൂടി മൃഗശാലയ്ക്കു കൈമാറി. കൂടുവിട്ടിറങ്ങിയ വളര്‍ത്തുസിംഹമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സിംഹം അലഞ്ഞുനടക്കുന്നതായി വിവരം ലഭിച്ചയുടനെ കുതിച്ചെത്തിയ സുരക്ഷാ വിഭാഗം പിടികൂടുകയായിരുന്നു.

പിടികൂടിയ സിംഹം വളര്‍ത്തു മൃഗമാണെന്ന് തിരിച്ചറിഞ്ഞതോടെ ഉടമയെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. സിംഹംപോലെയുള്ള വന്യജീവികളെ വളര്‍ത്തുമൃഗമാക്കരുതെന്നാണു നിയമം. അതു ലംഘിച്ചതിന് ഉടമയ്‌ക്കെതിരെ നടപടിയുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു. മൂന്നു വര്‍ഷംവരെ തടവും 50 ദിനാര്‍ പിഴയും ശിക്ഷ വിധിക്കാവുന്നതാണ് ഇത്തരം മൃഗങ്ങളെ വളര്‍ത്തുമൃഗങ്ങളാക്കിയാലുള്ള കേസ്.

Latest
Widgets Magazine