മാഞ്ചസ്റ്ററിൽ വീടിനു തീപിടിച്ചു; നാലു പേർ തീപിടിച്ച് ദാരുണമായി മരിച്ചു

സ്വന്തം ലേഖകൻ
ലണ്ടൻ : മാഞ്ചസ്റ്ററിലെ വിതിംഗ്ടനിൽ രാത്രി വീടിന് തീപിടിച്ച് ഏഷ്യൻ കുടിയേറ്റക്കാരായ ദമ്പതികൾ മരിച്ചു. ഇവരോടൊപ്പം വീട്ടിലുണ്ടായിരുന്ന നാല് കുട്ടികൾക്ക് ഗുരുതരമായി പൊള്ളലേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗാസയിൽ നിന്നും കുടിയേറിയ 56 കാരനായ മുഹമ്മദ് അവദ്, ഭാര്യ 47 കാരിയായ ഹസ്മ എന്നിവരാണ് മരിച്ചത്
ദമ്പതികളുടെ പത്തിനും പതിനേഴിനും ഇടയിൽ പ്രായമുള്ള കുട്ടികൾ ആണ് ആശുപത്രിയിൽ ഉള്ളത്. മൂന്ന് പേർ പെൺകുട്ടികളും ഒരാൾ ആൺകുട്ടിയുമാണ്. വെള്ളിയാഴ്ച പുലർച്ചെ 2.20 നാണ് തീപിടുത്തം ഉണ്ടായത്. വീട്ടുകാർ എല്ലാവരും ഈ സമയത്ത് ഉറക്കത്തിലായിരുന്നു എന്ന് കരുതപ്പെടുന്നു. വിതിംഗ്ടനിലെ പാർസനേജ് റോഡിലെ സെമി ഡിറ്റാച്ച്ഡ് വീടിനാണ് തീപിടിച്ചത്.
വീടിന്റെ പിൻഭാഗത്താണ് തീപിടുത്തം ഉണ്ടായതെന്ന് കരുതപ്പെടുന്നു ഇവിടെ വീടിന്റെ മേൽക്കൂരയിൽ ദ്വാരം ഉണ്ടായിട്ടുണ്ട്. ഉച്ചത്തിലുള്ള നിലവിളി കേട്ട് താൻ പുറത്തിറങ്ങി നോക്കിയപ്പോൾ ആണ് തീ ആളിക്കത്തു ന്നതായി കണ്ടതെന്ന് സമീപവാസിയായ സ്ത്രീ മാധ്യമങ്ങളോട് പറഞ്ഞു. പോലീസും ഫയർ സർവീസും ഉടൻ തന്നെ സ്ഥലത്തെത്തിയെങ്കിലും അഞ്ച് മണിയോടെയാണ് തീ പൂർണ്ണമായും അണയ്ക്കുവാൻ സാധിച്ചത്. പോലീസ് തീപിടുത്തെക്കുറിച്ചു അന്വേഷണം തുടങ്ങി. ഇതിന്റെ ഭാഗമായി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരുകയാണ്.
Top