അയർലൻഡ് മലയാളികൾ ഉത്സവത്തിമിർപ്പിനായി കാത്തിരിക്കുന്നു; ഗോപിനാഥ് മുതുകാടിന്റെ മാജിക് ഷോ ‘M cube ‘ മാർച്ച് 24 ന്

ഡബ്ലിൻ:ഗോപിനാഥ് മുതുകാടിന്റെ മാജിക് ഷോയ്ക്കായി അയർലണ്ട് മലയാളികൾ ഒന്നടങ്കം കാത്തിരിക്കുകയാണ്. മാർച്ച് 24 ന് ദ്രോഗ്‌ഹെഡായിലും മാർച്ച് 27 ന് വാട്ടർഫോർഡിലുമാണ് പരിപാടി അരങ്ങേറുക. ഇത്തവണ മാജിക് മാത്രമല്ല മുതുകാടിന്റെ കയ്യിലുള്ളത്. മറിച്ച് മാജിക്കും കഥകളും മോട്ടിവേഷണൽ സ്പീച്ചുമൊക്കെയായി വ്യത്യസ്തമായ പരിപാടികളുമായാണ് അദ്ദേഹത്തിന്റെ വരവ്. കുടുംബത്തോടൊപ്പം, കുട്ടികളോടൊപ്പം ഒരു കൂട്ടുചേരലായിരിക്കും ഇത്.

രാവിലെ മുതൽ വൈകിട്ടുവരെയുള്ള ഈ ഒത്തുചേരലിൽ വിവിധ വിസ്മയക്കാഴ്ചകളാണ് അയർലൻഡ് മലയാളികളെ കാത്തിരിക്കുന്നത്. ഈ പരിപാടിയിൽ മറ്റൊരു ആകർഷണം കൂടിയുണ്ട്. കുട്ടികൾക്കായുള്ള ഒരു മാജിക്ക് മത്സരം ഇതിനോടനുബന്ധിച്ച് നടത്തപ്പെടുന്നു. സ്വയം പരിശീലിച്ചെടുക്കുന്ന കൊച്ചു കൊച്ചു മാജിക്കുകൾ കുട്ടികൾക്ക് അവിടെ അവതരിപ്പിക്കാനുള്ള അവസരം ഉണ്ടായിരിക്കും. ഏറ്റവും ഭംഗിയായി അവതരിപ്പിക്കുന്ന ആദ്യ മൂന്നു സ്ഥാനക്കാർക്ക് ആകർഷകമായ സമ്മാനമാണ് കാത്തിരിക്കുന്നത്.

വിജയികളാകുന്ന കുട്ടികൾക്കും അവരുടെ ഫാമിലിക്കും അവരെ നാട്ടിൽ പോകുന്ന സമയത്ത് തിരുവനന്തപുരം കഴക്കൂട്ടത്തുള്ള ലോകത്തെ ആദ്യത്തെ മാജിക്ക് തീംപാർക്കായ മാജിക്ക് പ്ലാനെറ്റ് കുടുംബത്തോടൊപ്പം സന്ദര്ശിക്കുവാനുള്ള VIP പാസാണ് സമ്മാനമായി ലഭിക്കുന്നത്. അയർലൻഡ് മലയാളികൾക്ക് ഇത് വ്യത്യസ്തമായ ഒരു വിരുന്നായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല.

Latest