മരുഭൂമിയിലെ മഹാദേവർ  അനുഗ്രഹം തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി.

ബിജു കല്ലേലിഭാഗം
മസ്കറ്റ്മ സ്ക്കറ്റിലെ അതിപുരാതന ശിവക്ഷേത്രത്തിലാണ് ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്രമോദി ദർശനം നടത്തിയത്.ക്ഷേത്രത്തിലെ ആദി മോതീശ്വർ മഹാദേവ,ഹനുമാൻ സ്വാമി ക്ഷേത്രങ്ങളിലും അദ്ദേഹം ദർശനം നടത്തി. ക്ഷേത്ര ഭരണസമിതി അംഗങ്ങളുമായും, അവിടെയെത്തിയ പ്രവാസി ഇന്ത്യക്കാരുമായുംമോദി  സംസാരിച്ചു.
ഒമാൻ സുൽത്താന്റെ കൊട്ടാരത്തിനു സമീപമാണ് മസ്ക്കറ്റിലെ ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്.ഇവിടെവർഷം തോറും നടക്കുന്ന പൂജാ വേളയിൽ 15,000 ത്തോളം പേരാണ് പങ്കെടുക്കുന്നത്
ഗുജറാത്തിലെ വ്യാപാര കുടുംബങ്ങളാണ് 125 കൊല്ലങ്ങൾക്ക് മുൻപ് കടലിനിക്കരെ ഇത്തരമൊരു ക്ഷേത്രം നിർമ്മിച്ചതിനു പിന്നിൽ.തുടർന്ന് 1999 ൽ ക്ഷേത്രം നവീകരിക്കുകയുണ്ടായി.
Latest