യുഎസില്‍ സെല്‍ഫി എടുക്കുന്നതിനിടെ മലയാളി യുവാവ് കടലില്‍ വീണ് മരിച്ചു

ഹൂസ്റ്റണ്‍: അമേരിക്കയില്‍ ബോട്ട് യാത്രക്കിടെ സെല്‍ഫി എടുക്കവേ മലയാളി യുവാവ് കടലില്‍ വീണ് മരിച്ചു. കോട്ടയം നീറിക്കാട് കറ്റുവീട്ടില്‍ ജിനു ജോസഫാണ് ഹൂസ്റ്റണില്‍വച്ച് അപകടത്തില്‍പ്പെട്ടത്. വെള്ളിയാഴ്ച രാത്രിയാണ് ബോട്ടില്‍ നിന്നും വീണ് ജിനുവിനെ കാണാതായത്. ശനിയാഴ്ച രാത്രിയോടെ ഇയാളുടെ മൃതദേഹം കണ്ടെടുത്തു. മലയാളികളായ കൂട്ടുകാര്‍ക്കൊപ്പം കടലില്‍ ബോട്ടിംഗ് നടത്തുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

സെല്‍ഫി എടുക്കുന്നതിനിടെ ബോട്ടില്‍ നിന്നും കടലിലേക്ക് മറിഞ്ഞ് ജിനുവിനെ കാണാതാവുകയായിരുന്നു. മൃതദേഹം ഹൂസ്റ്റണ്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമാര്‍ട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്കയക്കും. ഫിന്‍സിയാണ് ഭാര്യ. അലോവ്, അലോഷ്, അലോണ എന്നിവര്‍ മക്കളാണ്.

Latest