ഫൊക്കാനകേരളാ കൺവൻഷനിൽ മോസ്റ്റ്‌റെവ. ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം  വലിയ മെത്രപോലിത്ത പങ്കെടുക്കും

ശ്രീകുമാർ ഉണ്ണിത്താൻ
ഫൊക്കാനകേരളാ കൺവൻഷനിൽ   മാർത്തോമ ഇടവകയുടെ   മോസ്റ്റ്‌റെവ. ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രപോലിത്ത പങ്കെടുക്കും.ഫൊക്കാനയുടെ 34  വർഷത്തെ ചരിത്രത്തിനു ഗതിമാറ്റം ഉണ്ടാക്കുന്ന ഫൊക്കാനകേരളാ കൺവൻഷൻ  മെയ് 27 ആം തീയതി ശനിയാഴിച്ച ആലപ്പുഴയിലെ ലേക്ക് പാലസിൽ നടത്തുബോൾ  തിരുമേനിയുടെ സാനിധ്യം ഒരു അനുഗ്രഹമായിരിക്കും.
 ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണി തീവ്രവാദമാണ്. തീവ്രവാദത്തിന്റെ ഉറവിടം തേടിപ്പോയാൽ നമുക്കു കാണാൻ കഴിയുന്നത് രാഷ്ട്രീയപരമായും മതപരമായും മൂല്യച്യുതി സംഭവിച്ച ഒരു കൂട്ടം ജനങ്ങളേയാണ്. ശരിയായ പ്രപഞ്ചവീക്ഷണവും ദൈവബോധവുമുള്ള ഒരു ജനസമൂഹത്തിനുമാത്രമേ നന്മ നിറഞ്ഞ ഒരു പുതുലോകത്തെക്കുറിച്ച് നിറമുള്ള സ്വപ്നങ്ങൾ കാണാനും സമൂഹത്തിന്റെ പുനർനിർമ്മിതിയിൽ തങ്ങളുടേതായ ഭാഗധേയം നിർവ്വഹിക്കുവാനും കഴിയൂ.
ഒരു ആദർശ സംഘടനയെന്ന നിലയിൽ അമേരിക്കൻ മലയാളികളോടുള്ള പ്രതിബദ്ധത നിറവേറ്റി ദൗത്യനിർവ്വഹണത്തിൽ ആത്മാർത്ഥത പ്രകടിപ്പിച്ച് പ്രതാപത്തോടും ആത്മാഭിമാനത്തോടും കൂടി ജാതിമതഭേദമന്യേ എല്ലാവരേയും ഒരു കുടക്കീഴിൽ അണിനിരത്തി മുന്നോട്ടുപോകുന്ന ഫൊക്കാന, എല്ലാ കൺവൻഷനുകളിലും ‘മതസൗഹാർദ്ദ സന്ദേശത്തിനു  മുൻതൂക്കം കൊടുക്കാറുണ്ട്. ക്രൈസ്തവഹൈന്ദവഇസ്ലാം മത പണ്ഡിതരും സാമൂഹ്യസാംസ്‌ക്കാരിക നേതാക്കളും പങ്കെടുപ്പിച്ചായിരിക്കും  ഈ ഫൊക്കാനകേരളാ കൺവൻഷൻ നടത്തുന്നത്.
ഫൊക്കാനകേരളാ കൺവൻഷൻ  മെയ് 27 ആം തീയതി ശനിയാഴിച്ച ആലപ്പുഴയിലെ ലേക്ക് പാലസിൽ നടത്തുന്നതിന് വേണ്ടി വിപുലമായ കമ്മറ്റി രൂപികരിച്ചു കൺവൻഷന്റെ വിജയത്തിന് വേണ്ടിയുള്ള പ്രവർത്തനവുമായി മുന്നോട്ട് പോകുന്നു. ഫൊക്കാനകേരളാ കൺവൻഷനിൽ പങ്കെടുക്കാൻ ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രപോലിത്ത തിരുമേനിയെ പ്രസിഡന്റ് തമ്പി ചാക്കോയും  , അഡ്വസറി ബോർഡ്  ചെയർമാൻ ടി.എസ്. ചാക്കോയും  നേരിൽ പോയി ക്ഷണിക്കുകയും തിരുമേനി  ക്ഷണം  സ്വീകരിച്ചു ഫൊക്കാനകേരളാ കൺവൻഷനിൽ    പങ്കെടുക്കുമെന്ന് സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് അറിയിച്ചു.
Latest