മാർച്ച് പന്ത്രണ്ടു ഞായർ മുതൽ സമയം ഒരു മണിക്കൂർ മുന്നോട്ട്

പി.പി ചെറിയാൻ
ഡാള്ളസ്: അമേരിക്കൻ ഐക്യനാടുകളിൽ മാർച്ച് പന്ത്രണ്ടു ഞായർ പുലർച്ചെ രണ്ടു മണി മുതൽ ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂർ മുന്നോട്ടു തിരിച്ചു വയ്ക്കും. 2016 നവംബർ ആറാം തീയതിയായിരുന്നു ക്ലോക്കിലെ സമയം ഒരു മണിക്കൂർ പുറകിലേയ്ക്കു തിരിച്ചു വച്ചിരിക്കുന്നത്.
വിന്റർ സീസണിന്റെ അവസാനം ഒരു മണിക്കൂർ മുന്നോട്ടും, ഫാൾ സീസണിനു ഒരു മണിക്കൂർ പുറകോട്ടും തിരിച്ചു വെയ്ക്കുന്ന സമയമാറ്റം ആദ്യമായി നിലവിൽ വന്നതു ഒന്നാം ലോകമഹായുധ കാലഘട്ടത്തിലായിരുന്നു. സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്ന സ്പ്രിങ് വിന്റർ സീസണുകലിൽ പകലിന്റെ ദൈർഘ്യം വർധിപ്പിച്ചി വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിനും ഇതിൽ നിന്നും ലഭിക്കുന്ന മിച്ച വൈദ്യുതി യുദ്ധ മേഖലയിൽ പ്രയോജനപ്പെടുത്തിനും ലഭ്യമിട്ടാണ് അമേരിക്കയിൽ സമയമാറ്റം അംഗീകരിച്ചു നടപ്പാക്കി തുടങ്ങിയത്.
സ്പ്രിങ് ഫോർവേർഡ്, ഫാൾ ബാക്ക് വാർഡ് എന്നാണ് ഇവിടെ സമയമാറ്റം അറിയപ്പെടുന്നത്. അരിസോണ, ഹവായ്, പുർട്ടൊറിക്കൊ, വെർജീനിയ ഐലൻഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ സമയമാറ്റം ബാധകമല്ല.
Latest
Widgets Magazine