കാൻസസ് മാർച്ച് 16 ഇന്ത്യൻ അമേരിക്കൻ ദിനമായ പ്രഖ്യാപിച്ചു

പി.പി ചെറിയാൻ
വാഷിങ്ടൺ: വംശീയ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ എൻജിനീയർ ശ്രീനിവാസ കുച്ചിബോട്‌ലയോടുള്ള ആദരസൂചകമായി മാർച്ച് 16 ഇന്ത്യൻ അമേരിക്കൻ അപ്രീസിയേഷൻ ഡെയായി കാൻസഡ് പ്രഖ്യാപിച്ചു.
ഫെബ്രുവരി 22 നു യുഎസ് നേവി ഉദ്യോഗസ്ഥനായിരുന്ന വെള്ളക്കാരന്റെ ആക്രമണത്തിൽ കുച്ചിസോട്‌ല (32) കൊല്ലപ്പെടുകയും കൂട്ടുകാരൻ അലോക് മൗസാനിക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. നിങ്ങൾ ഭീകരരാണ് ഞങ്ങളുടെ രാജ്യം വിട്ടു പോകുക എന്ന് ആക്രോശിച്ചായിരുന്നു പുരിടിൺ എന്ന വെള്ളക്കാരൻ ഇവർക്കു നേരെ നിറയൊഴിച്ചത്. ആക്രമണത്തിന്റെ ഞങ്ങൾ തള്ളിക്കളയുന്നു. ഇന്ത്യൻ സമൂഹത്തോടൊപ്പം ഞങ്ങൾ എന്നും ഉണ്ടായിരിക്കുമെന്നായാരുന്നു മാർച്ച് 16 പ്രത്യേക ദിനമായി വേർതിരിക്കുന്ന പ്രഖ്യാപനം നടത്തിക്കൊണ്ടു കൻസാസ് സിറ്റി മേയർ ബ്രൗൺസാക്ക് പറഞ്ഞത്.
കുച്ചിബോട്‌ലായെ ആദരിക്കുന്ന ചടങ്ങിൽ സുഹൃത്ത് മദസിനിയും ഗ്രില്ലറ്റും പങ്കെടുത്തു. ഈ സംഭവത്തിൽ പൊതുജനം പ്രകടിപ്പിച്ച ഐക്യദാർഢ്യം എന്നും അനുസ്മരിക്കുമെന്നും നന്ദി പറയുന്നുവെന്നും മദസാനി തന്റെ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ഹൈദരബാദിൽ നിന്നുള്ള കുച്ചിസോട്‌ലയുടെ തെലുങ്കാന വാറങ്കൽ ജില്ലയിൽ നിന്നുള്‌ല മദസിനിയും സഹപ്രവർത്തകരായിരുന്നു. പ്രഖ്യാപനത്തിനു സാക്ഷികളാകാൻ നിരവധി ഇന്ത്യൻ വംശജരും എത്തിയിരുന്നു.
Latest