ഓ ഐ സി സി അയർലന്റിന്റെ നേതൃത്വത്തിൽ ഗാന്ധിജിയുടെ 150-ജന്മവാർഷിക ആഘോഷങ്ങൾ ഇന്ന് വൈകുന്നേരം 4 മണിക്ക് ഡബ്ലിനിലെ ടാലയിൽ .പ്രമുഖർ പങ്കെടുക്കുന്നു …3 മുതൽ 9 വയസ്സ് വരെയുള്ള കുട്ടികൾക്ക് കളറിംഗ് മത്സരം..10 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്ക് പെയിന്റിംഗ് മത്സരവും…6 മണിക്ക് പൊതു സമ്മേളനം..

റവ.ഫാ.പോളിതെക്കനച്ചന്റെ സ്വപ്‌നസാക്ഷാത്കാരം; ഹെവൻ ഓഫ് ഹോപ്പ് സമർപ്പണം മാർച്ച് 21 നു ഭോപ്പാലിൽ

സ്വന്തം ലേഖകൻ
ന്യൂജേഴ്‌സി: ഭോപ്പാലിൽ നിന്നും 200 കിലോമീറ്റർ മാറി പരസ്യ ഗ്രാമത്തിൽ അംഗഹീനരെയും ആലംബഹീനരെയും അനാഥരെയും സംരക്ഷിക്കുന്നതിനു റവ.ഫാ.പോളിതെക്കനച്ചന്റെ നേതൃത്വത്തി്# പണിതുയർത്തിയ കെട്ടിട സമുച്ചയത്തിന്റെ സമർപ്പണ കർമ്മം മാർച്ച് 21 നു ജബൽപൂർ രൂപതാ ആർച്ച് ബിഷപ്പ് മോസ്റ്റ് റൈറ്റ് റവ.അബ്രഹാം വിരുതുകുളങ്ങറ നിർവഹിക്കും. സ്ഥലം എംഎൽഎ എ.സോഹൻലാൽ വിവിധ സഭാമേലക്ഷ്യക്ഷൻമാർ പട്ടക്കാർ തുടങ്ങിയവർ സമർപ്പണ ശുശ്രൂഷാ കർമ്മത്തിൽ പങ്കെടുക്കും.
most-rt-rev-abraham-viruthukulangara-arch-bishop-of-jabalpur-diocese
archbishop-abraham-viruthakulangara  pauly
സിഎംഐ വൈദികനായി പട്ടശുശ്രൂഷയിലേയ്ക്കു പ്രവേശിക്കുമ്പോൾ മനസിൽ അങ്കുരിച്ച മഹത്തായ ആശയത്തിന്റെ സാക്ഷാത്കാരനാണ് ഹെവൻ ഓഫ് ഹോപ്പിന്റെ പ്രതിഷ്ഠാ കർമ്മത്തിലൂടെ ഫാ.പോളി തെക്കൻ അച്ചൻ നേടിയെടുത്തത്. ന്യൂ ജേഴ്‌സി മെറ്റുച്ചൻ റോമൻ കാത്തലിക് രൂപതായിൽ അവർ ലേഡി ഓഫ് പീസ് പാരിഷിൻ സേവനം അനുഷ്ടിക്കുന്ന തെക്കൻ അച്ചൻ ഇരുപത്തിയഞ്ചാമത് വൈദിക ജൂബിലി ആഘോഷങ്ങൾ വർത്തിക്കാൻ സെന്റ് മാർത്താർഡ് ചാപ്പലിൽ ഫ്രാൻസിസ് മാർപാപ്പയുടെ ബലിയർപ്പണത്തോടെ ആരംഭിച്ചപ്പോൾ ആഗ്രഹ പൂർത്തീകരണത്തിനു പുതിയൊരു മാനം കണ്ടെത്തി.
pauly2
തുടർന്നു ഭോപ്പാലിൽ ഹെവൻ ഓഫ് ഹോപ്പ് കെട്ടിടത്തിനു 2015 ആഗസ്റ്റ് മാസം അടിസ്ഥാന ശിലയിട്ടു. ത്യാഗത്തിലൂടെ സഹനത്തിലൂടെ വർജനത്തിലൂടെ നേടിയെടുത്ത ചെറിയ തുകകൾ സമാഹരിച്ചാണ് കെട്ടിട നിർമാണത്തിനുള്ള ഫണ്ട് കണ്ടെത്തിയത്. ഫാ.തെക്കനച്ചന്റെ ആവേശവും അഭിമാനവുമായിരുന്ന മൺമറഞ്ഞ വൈദികൻ ഫാ.സ്വാമി സദാനന്ദയുടെ പ്രോത്സാഹനം ദൗത്യ പൂർത്തീകരണത്തിനു എന്നും താങ്ങും തണലുമായിരുന്നു എന്നു അച്ഛൻ അനുസ്മരിക്കുന്നു. ഈ ചെറിയവരിൽ ഒരാൾക്കു നീ ചെയ്തുതു എനിക്കു വേണ്ടി ചെയ്തു എന്ന ക്രിസ്തുനാഥന്റെ വാക്കുകൾ അന്വർഥമാക്കുകയാണ് ഫാ.പോളി തെക്കനച്ചന്റെ സമർപ്പണ ശുശ്രൂഷയിലേയ്ക്കു ഏവരെയും സ്വാഗതം ചെയ്യുന്നതായും ഫാ.അനിൽ മാത്യു, ഫാ.കുരിയൻ കാച്ചപ്പിള്ളി, ഫാ.പോളി തെക്കൻ എന്നിവർ അറിയിച്ചു.
Latest
Widgets Magazine