മാർപ്പാപ്പ പങ്കെടുക്കുന്ന കുടുംബ സംഗമം അയർലൻഡിൽ; സംഗമം നടക്കുന്നത് ഓഗസ്റ്റിൽ

സ്വന്തം ലേഖകൻ

ഡബ്ലിൻ :അടുത്ത വർഷം ഓഗസ്റ്റ് 22 മുതൽ 26 വരെ നടക്കുന്ന ലോക കുടുംബ സമ്മേളത്തിലേക്ക് ലോകമെങ്ങുമുള്ള കുടുംബങ്ങളെ ക്ഷണിച്ചുകൊണ്ട് ഡബ്ലിൻ അതിരൂപത വീഡിയോ സന്ദേശം പുറത്തിറക്കി. ഫ്രാൻസിസ് മാർപ്പാപ്പ ഈ സമ്മേളനത്തിൽ പങ്കെടുക്കും. അയർലണ്ടിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരിക്കും പപ്പയുടെ സന്ദർശനമെന്നു പരിശുദ്ധ സിംഹാസനത്തിന്റെ അയർലൻഡ് അംബാസിഡർ എമ്മ മാഡിഗൻ അഭിപ്രായപ്പെട്ടു. കാരണം 40 വര്ഷങ്ങള്ക്കു ശേഷമാണ് ഒരു പാപ്പാ അയര്ലണ്ടിലെത്തുന്നത്. ജോൺ പോൾ രണ്ടാമൻ പാപ്പാ യാണു അവസാനമായി അയർലണ്ട് സന്ദർശിച്ചത്. അന്ന് ഡബ്ലിൻ ഫീനിക്സ് പാർക്കിൽ 10ലക്ഷം പേരാണ് പപ്പയ്ക്ക് സ്വാഗതമേകാൻ എത്തിയത്. അതായത് അന്നത്തെ ജനസംഖ്യ യുടെ നാലിലൊന്നു പേർ.
ദ ഗോസ്പൽ ഓഫ് ഫാമിലി, ജോയ് ഫോർ ദി വേൾഡ് എന്നതാണ് സമ്മേളത്തിന്റെ വിഷയം. ഒൻപതാമത് കുടുംബ സമ്മേളമാണിത്. 2015 ൽ ഫിലാഡൽഫിയ യിൽ വച്ചായിരുന്നു എട്ടാമത് സമ്മേളനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 20000 പേർ അന്ന് സമ്മേളിച്ചിരുന്നു. എട്ടു ലക്ഷം വിശ്വാസികൾ അന്ന് പാപ്പയുടെ ദിവ്യ ബലിയിൽ പങ്കെ ടുത്തിരുന്നു. ലോക കുടുംബ സമ്മേളത്തിനായ് വിപുലമായ ഒരുക്കങ്ങളാണ് നടന്നുവരുന്നത്

Latest