മാർത്തോമാ സൗത്ത് വെസ്റ്റ് റീജിയനൽ കോൺഫറൻസ് മാർച്ച് 17 മുതൽ ഒരുക്കങ്ങൾ പൂർത്തിയായി

പി.പി ചെറിയാൻ
ഡാള്ളസ്: മാർത്തോമാ സഭയുടെ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിലെ സൗത്ത് വെസ്റ്റ് റീജിയനിലെ ഒൻപത് ഇടവകളെ പങ്കെടുപ്പിച്ചുകൊണ്ടു നടത്തപ്പെടുന്ന സൗത്ത് വെസ്റ്റ് റീജിയൺ കോൺഫറൻസിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.
സഭയിലെ ഇടവക മിഷൻ, യുവജന സഖ്യം, സേവികാസംഘം എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിലാണ് കോൺഫറൻസ് ക്രമീകരിച്ചിരിക്കുന്നത്. മാർച്ച് 17 ന് വെള്ളിയാഴ്ച വൈകുന്നേരെ 4.30 നു കോൺഫറൻസ് ആരംഭിക്കും. മാർത്തോമാ ചർച്ച് ഓഫ് ഡാള്ളസ് ഫാർമേഴ്‌സ് ബ്രാഞ്ച് ആതിഥേയത്വം വഹിക്കുന്ന കോൺഫറൻസ് 18 ശനിയാഴ്ജച 1.30 നു സമാപിക്കും.
conference-flyer-for-news-paper
റവ.ജോൺസൺ തോമസ് ഉണ്ണിത്താൻ (വികാരി, ഹൂസ്റ്റൺ ഇമ്മാനുവേൽ ഇടവക), റവ.ഷൈജു പി.ജോൺ (വികാരി ഡാള്ളസ് സെന്റ് പോൾസ് ഇടവക) റവ.മാത്യു ഫിലിപ്പ് (വികാരി ഹൂസ്റ്റൺ ട്രിനിറ്റി ഇടവക), എന്നിവർ മുഖ്യ നേതൃത്വം നൽകും. കാഴ്ചയാൽ അല്ല വിശ്വാസത്തിലാണേ്രത ഞങ്ങൾ നടക്കുന്നത് – എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി ഗഹനമായ പഠനങ്ങളും ചർച്ചയും കോൺഫറൻസിനെ വ്യത്യസ്തമാക്കുന്നു. പ്രയിസ് ആൻഡ് വർഷിപ്പ്, പ്രഭാഷണങ്ങൾ, ഗ്രൂപ്പ് ചർച്ചകൾ, അനുഭവ സാക്ഷ്യം പങ്കിടൽ തുടങ്ങിയവ കോൺഫറൻസിനെ ധന്യമാക്കും. കുട്ടികൾക്കായി പ്രത്യേക പഠന ക്ലാസുകളും ക്രമീകരിച്ചിട്ടുണ്ട്.
ഡാള്ളസ്, ഹൂസ്റ്റൺ, ഓസ്റ്റിൻ, ലബക്ക്, ഒക്കലഹോമ എന്നീ സ്ഥലങ്ങളിൽ നിന്നും 450ലധികം ആളുകൾ പേര് രജിസ്റ്റർ ചെയ്തു കഴിഞ്ഞതായി ഭാരവാഹികൾ അറിയിച്ചു. കോൺഫറൻസ് സംബന്ധിച്ചു കൂടുതൽ വിവരങ്ങൾക്കു റവ.പി.സി സജി (പ്രസിഡന്റ്) 214 412 7951, റവ.മാത്യു ശാമുവേൽ (വൈസ് പ്രസിഡന്റ്) 972 975 7468, ജേക്കബ് വർഗീസ് (കൺവീനർ) 817 521 3519, ജോബി ജോൺ (പ്രോഗ്രാം) 214 235 3888, ലീലാമ്മ ചാക്കോ (രജിസ്‌ട്രേഷൻ) 214 517 4990.
Latest
Widgets Magazine