മാതൃ, ശിശു സംരക്ഷണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കി ദുബായില്‍ പ്രസവ അവധി 90 ദിവസമാക്കി | Daily Indian Herald

വീണ്ടും ജാഗ്രതാ നിര്‍ദേശം!..കനത്ത മഴയ്ക്ക് സാധ്യത…കേരളത്തില്‍ 20,000 കോടിയുടെ നാശനഷ്ടം . കേന്ദ്ര സഹായം 500 കോടി മാത്രം . ചെങ്ങന്നൂരില്‍ രക്ഷാ പ്രവര്‍ത്തനം യുദ്ധകാല അടിസ്ഥാനത്തില്‍

മാതൃ, ശിശു സംരക്ഷണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കി ദുബായില്‍ പ്രസവ അവധി 90 ദിവസമാക്കി

ദുബായില്‍ പ്രസവ അവധി 90 ദിവസമാക്കി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

പുതിയ ഉത്തരവ് പ്രകാരം പ്രസവം മുതല്‍ 90 ദിവസമാണ് അവധി. ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് പ്രസവ തീയതിക്ക് 30 ദിവസം മുന്‍പ് ലീവെടുക്കാനും അനുമതിയുണ്ട്. വാര്‍ഷിക അവധിയോടൊപ്പം ചേര്‍ത്ത് പ്രസവാവധി എടുക്കാം. ഇതോടൊപ്പം ശമ്പളമില്ലാത്ത അവധി എടുക്കുന്നുണ്ടെങ്കില്‍ 120 ദിവസത്തില്‍ കൂടാന്‍ പാടില്ല. ഫുള്‍ടൈം, പാര്‍ട് ടൈം ജീവനക്കാര്‍ക്കും ഈ ആനുകൂല്യം ലഭിക്കും.

ആറു മാസം മുന്‍പ് ഗര്‍ഭം അലസിപ്പോയവര്‍ക്ക് മെഡിക്കല്‍ റിപ്പോര്‍ട്ടനുസരിച്ചുള്ള ലീവ് എടുക്കാം. എന്നാല്‍ 24 ആഴ്ചയ്ക്ക് ശേഷം പ്രസവിക്കുകയോ ഗര്‍ഭം അലസുകയോ ചെയ്താല്‍ 60 ദിവസത്തെ പ്രസവാവധി ലഭിക്കും.

വൈകല്യമുള്ള കുട്ടികളെ പരിചരിക്കാന്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി ഒരു വര്‍ഷം മുതല്‍ മൂന്നു വര്‍ഷം വരെ അവധി ലഭിക്കും. പ്രസവ, ശിശു സംരക്ഷണ അവധിക്കാലത്ത് അടിസ്ഥാന വേതനം മാത്രമേ ലഭിക്കൂവെന്നും വ്യക്തമാക്കുന്നു.

Latest
Widgets Magazine