ചാരിറ്റിയുടെ പേരിൽ വൻ തട്ടിപ്പ് .മൈക്കക്ക് എതിരെ പോലീസിൽ കേസും അന്വോഷണവും. വ്യാപക സാമ്പത്തിക തട്ടിപ്പ് പോലീസ് കണ്ടെത്തിയതായി സൂചന. ചതിയൊരുക്കുന്ന ചാരിറ്റിയും തട്ടിപ്പും

ചതിയൊരുക്കുന്ന ചാരിറ്റിയും തട്ടിപ്പും

ലീമെറിക്ക് :ലീമെറിക്കിലെ മൈക്ക (മണ്‍സ്റ്റര്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷൻ ) എന്ന മലയാളി സംഘടന ചാരിറ്റിയുടെ പേരിൽ നിയമവിരുദ്ധമായി വ്യാപകമായി പണം പിരിക്കുന്നു എന്ന ഗാർഡായിൽ പരാതി .മൈക്ക , ഷെയർ & കെയർ എന്നിവക്ക് എതിരെയാണ് പണപ്പിരിവിന് എതിരെ പരാതിയും പോലീസ് അന്വോഷണവും നടക്കുന്നത് .ചാരിറ്റി പ്രവർത്തനങ്ങൾ നടത്തണമെങ്കിലും ,പണം പിരിക്കണമെങ്കിലും അയർലണ്ടിൽ നിയമവിധേയം ആയിരിക്കണം എന്നിരിക്കെയാണ് ചാരിറ്റി രജിസ് ട്രെഷൻ ഇല്ലാതെ പിരിവും പണസമ്പാദനവും നടക്കുന്നതെന്ന് പരാതി ഉയർന്നിരിക്കുന്നത് .അയർലന്റിലെ പോലീസ് ആയ ഗാർഡ അന്വോഷണത്തിൽ നിയമവിരുദ്ധ പണപ്പിരിവ് കണ്ടെത്തി എന്നാണ് സൂചന . രാജേഷ് സെബാസ്റ്റ്യൻ പ്രസിഡന്റും ലിനോ വർഗ്ഗീസ് സെക്രട്ടറിയുമായിട്ടുള്ള കമ്മറ്റിയാണ് മൈക്ക എന്ന സംഘടനയുടേത് .ചാരിറ്റി കാര്യങ്ങൾ നടത്തുന്ന ഷെയർ & കെയർ എന്നതിന്റെ ഇൻ ചാർജ് പ്രദീപ് രാം നാഥ് ആണ് .GARDA TITTO

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൈക്ക എന്ന സംഘടനയിലെ തന്നെ അംഗവും ഭാരവാഹിയും ആയിരുന്ന ടിറ്റോ കുര്യൻ ആണ് ചാരിറ്റിയുടെ പേരിൽ മൈക്ക , ഷെയർ & കെയർ എന്ന സംഘടന പ്രവാസിമലയാളികളിൽ നിന്നും നിയമവിരുദ്ധമായി പണം പിരിച്ച് സ്വാർത്ഥ ലാഭത്തിനായി ഉപയോഗിക്കുന്നു എന്ന് അധികാരികൾക്ക് പരാതി കൊടുത്തിരിക്കുന്നത് .ടിറ്റോയുടെ പരാതിയിൽ അന്വോഷണം നടന്നതും പുതിയ ചില അന്വോഷണങ്ങൾ നടക്കുന്നതും .കഴിഞ്ഞ പത്ത് വർഷമായി അയർലന്റിലെ യാതൊരു നിയമവും പാലിക്കാതെ വ്യാപക പിരിവ് നടത്തുന്നു ,ചാരിറ്റിയുടെ പേരിൽ തട്ടിപ്പ് നടത്തുന്നു എന്നിവയെക്കുറിച്ച് അന്വോക്ഷണം ആവശ്യപ്പെട്ട് റോസ്‌ബോറോ ഗാർഡ സ്റ്റേഷനിലാണ് ടിറ്റോ കുര്യൻ പരാതി കൊടുത്തതും ഗാർഡ അന്വോഷണം നടത്തിയതും .പോലീസ് അന്വോഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചു എന്നും സൂചനയുണ്ട് .അയർലണ്ടിൽ ഇക്കണോമിക്കൽ തട്ടിപ്പിന് എതിരെ വ്യാപക അന്വോഷണവും സർക്കാരും ഇക്കണോമിക്കൽ ക്രൈം ഡിപ്പാർട്ട്മെന്റും കഴിഞ്ഞ കുറെ വര്ഷങ്ങളായി അന്വോഷണം നടത്തുന്നു ചൈൽഡ് ബെനഫിറ്റും മറ്റ് സാമ്പത്തിക കുറ്റകൃത്യങ്ങളിലും ഒരുപാട് പേര് പിടിക്കപ്പെട്ടിട്ടുണ്ട് .MICA-OFFICE-BEARERS

ചാരിറ്റിയുടെ പേരിൽ തട്ടിപ്പിന് വഴി ഒരുക്കുന്നതും സ്വകാര്യ സ്വത്ത് എന്ന വിധത്തിൽ ചുരുങ്ങിയ അംഗങ്ങൾ ഉള്ള സംഘടന ഇതിൽ ഗുരുതരമായ ക്രമക്കേടുകൾ നടത്തിയിട്ടുണ്ട് എന്ന് മുൻ മൈക്ക അംഗം കൂടി ആയ ടിറ്റോ കുര്യൻ സോഷ്യൽ മീഡിയായിൽ വിവരങ്ങൾ ഷെയർ ചെയ്തിട്ടുണ്ട് .ഒരു ഫാമിലി കൂട്ടം പോലെ ധ്യാനകേന്ദ്രങ്ങൾ കേന്ദ്രീകരിച്ചും പള്ളികൾ കേന്ദ്രീകരിച്ചും ചാരിറ്റി പിരിവുകൾ നടക്കുന്നു എന്നും പിരിച്ചെടുക്കക്കുന്നതിനു പൊതുജനത്തിനോ പിരിവു കൊടുക്കുന്നവർക്കോ തുകയെക്കുറിച്ച് അറിവില്ലാത്തതും തട്ടിപ്പിന് അവസരം ഒരുക്കുന്നു .മൈക്ക എന്ന സംഘടനയുടെ ചാരിറ്റിയുടെ പേരിലുള്ള പലതരത്തിലുള്ള തട്ടിപ്പിനെക്കുറിച്ച് പരാതിയും സോഷ്യൽ മീഡിയായി ചർച്ചയും നടക്കുന്നു .അടുത്ത കാലത്ത് നേഴ്സുമാരായവരുടെ മനുഷ്യക്കടത്തും റിക്രൂട്ടിങ് തട്ടിപ്പും നടത്തുന്നതിലും മൈക്കയിലെ ചിലരുടെ ബന്ധം പുറത്ത് വന്നിരുന്നു .

അതിലും ഉപരി ചാരിറ്റിയുടെ പേരിലും എഡ്യു കെയർ എന്ന പേരിലും വൻ തട്ടിപ്പു നടക്കുന്നതായി ടിറ്റോ കുര്യൻ പറയുന്നു .യാതൊരു മാനദണ്ഡവും ഇല്ലാതെ ഓൺലൈൻ ചാരിറ്റി പിരിവും കാമ്പയിനും നടത്തിയതായും ആരോപണം ഉണ്ട് . കൂടുതൽ വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ പുറത്ത് വരും .നേഴ്‌സിങ് റിക്രൂട്ടിങ് തട്ടിപ്പിലും മൈക്കയിലെ ചിലരുടെ ബന്ധം തെളിഞ്ഞിരുന്നു .കൂടുതൽ പേര് ഇതിൽ ഉൾപ്പെട്ടിരിക്കുന്നു എന്നും ആരോപണം ഉയരുന്നുണ്ട് .സാമ്പത്തിക തട്ടിപ്പിന് പുറകെ അതിഗുരുതരമായ ക്രിമിനൽ ക്രമക്കേടുകൾ മൈക്കയിലെ ഭാരവാഹികൾക്ക് എതിരെ ഉയരുകയും അതിൽ പോലീസ് അന്വോഷണവും ഉയരുന്നുണ്ട് .മക്കയിലെ ചിലരുടെ ജോലിയും മറ്റും നിയമവിരുദ്ധം എന്നും ആരോപണം ഉണ്ട് .2016 ൽ നടന്ന ബക്കറ്റു പിരിവും മറ്റു സാമ്പത്തിക തട്ടിപ്പുകളും അന്വോഷിക്കണം എന്ന പരാതി പോലീസ് ഗൗരവത്തോടെ എടുത്തു എന്നും പല വിവരങ്ങളും കിട്ടിയതാണ് സൂചന .അടുത്തയിടെ നടന്ന ചില ക്രിമിനൽ കേസ് അന്വോഷണത്തിൽ കൂടുതൽ വിവരങ്ങൾ ലഭിച്ചതായും സൂചനയുണ്ട് .

ചതിയൊരുക്കുന്ന ചാരിറ്റിയും തട്ടിപ്പും
തുടരും ….

Top