അമേരിക്കയിൽ കാണാതായ നാലംഗ മലയാളി കുടുംബത്തിന് അപകടം ? | Daily Indian Herald

കേരളം മുഴുവന്‍ റെഡ് അലര്‍ട്ട്…14 ജില്ലകളിലും അതീവ ജാഗ്രത നിര്‍ദ്ദേശം..

അമേരിക്കയിൽ കാണാതായ നാലംഗ മലയാളി കുടുംബത്തിന് അപകടം ?

കലിഫോർണിയ: അമേരിക്കയിൽ കാണാതായ നാലംഗ മലയാളി കുടുംബത്തിന് മോശം കാലാവസ്ഥ കാരണം അപകടത്തിൽപെട്ടിരിക്കാമെന്ന സംശയമാണ് നിലനിൽക്കുന്നത്.വെള്ളിയാഴ്ച വൈകിട്ട് വടക്കൻ കലിഫോർണിയ വഴി സഞ്ചരിച്ച കുടുംബത്തിന്‍റെ വാഹനം മോശം കാലാവസ്ഥ കാരണം അപകടത്തിൽപെട്ടിരിക്കാമെന്ന സംശയമാണ് നിലനിൽക്കുന്നത്. വെള്ളിയാഴ്ച കലിഫോർണിയയിൽ കനത്ത മഴയും കാറ്റുമുണ്ടായിരുന്നു. ഇവരെക്കുറിച്ച് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല.കലിഫോർണിയയിൽ വിനോദ യാത്രയ്ക്ക് എത്തിയ നാലംഗ മലയാളി കുടുംബത്തെയാണ് കാണാതായത് . സന്ദീപ് തോട്ടപ്പിള്ളി (42), ഭാര്യ സൗമ്യ (38), മക്കളായ സിദ്ധാന്ത് (12), സാച്ചി (9) എന്നിവരെയാണ് കാണാതായത്. പോർട്ട്ലൻഡിൽ നിന്നും സാൻഹൊസെ വഴി കലിഫോർണിയയിലേക്ക് കുടുംബം സഞ്ചരിക്കുന്നതിനിടെയായിരുന്നു സംഭവം.ലോസ് ആഞ്ചലസിൽ താമസിക്കുന്ന കുടുംബം വിനോദയാത്രയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നാണ് സൂചന.

യാത്രയ്ക്കിടയിൽ സാൻജോസിലുള്ള സുഹൃത്തിനെ സന്ദീപ് ഫോണിൽ ബന്ധപ്പെട്ടിരുന്നു. വെള്ളിയാഴ്ച വൈകിട്ടോടെ അവിടെ എത്തുമെന്നും രാത്രി അവിടെ തങ്ങുമെന്നുമാണ് സന്ദീപ് സുഹൃത്തിനോട് പറഞ്ഞത്. അവധിക്ക് ശേഷം തിങ്കളാഴ്ച സ്കൂൾ തുറക്കുമെന്നതിനാൽ ശനിയാഴ്ച വീട്ടിലേക്ക് മടങ്ങാനായിരുന്നു കുടുംബത്തിന്‍റെ പദ്ധതി.വാഹനം കാണാതായത് സംബന്ധിച്ച് പോലീസിന് ചില വിവരങ്ങൾ കിട്ടിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

Latest
Widgets Magazine