ത്രീ അയര്‍ലന്‍ഡ് നെറ്റ്വര്‍ക്ക്കള്‍ക്ക് വേഗത കുറയുന്നതായി പരാതി

മൊബൈല്‍ സേവന ദാതാക്കളായ ത്രീ അയര്‍ലണ്ടിന്റെ നെറ്റ്വര്‍ക്ക് അരമണിക്കൂറില്‍ കൂടുതല്‍ നിലച്ചത് ഉപഭോക്താക്കളെ രോക്ഷാകുലരാക്കി. ഇത് സംബന്ധിച്ച പരാതികളുടെ എണ്ണം കുത്തനെ കൂടിയതായി റിപ്പോര്‍ട്ട്. ഇന്നലെ രാത്രി 7 മണിയോടെയാണ് നെറ്റ്വര്‍ക്ക് തകരാറിലായത്. ഡബ്ലിന്‍, കോര്‍ക്ക്, ലീമെറിക്, കില്‍കെന്നി, ഗാല്‍വേ എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും പരാതികള്‍ ഉയര്‍ന്നത്. ഈ വര്‍ഷം നിരവധി തവണകളായി ത്രീ അയര്‍ലന്‍ഡ് സേവനങ്ങള്‍ ഭാഗികമായി നിലച്ചിരുന്നു. ഈ മാസം തന്നെ ഇത് രണ്ടാം തവണയാണ് നെറ്റ്വര്‍ക്ക് ലഭ്യമല്ലാത്ത സാഹചര്യമുണ്ടായതെന്ന് ഉപഭോക്താക്കള്‍ പറയുന്നു. എന്നാല്‍ പരാതിയുമായി ബന്ധപ്പെട്ട് ത്രീ അയര്‍ലന്‍ഡ് യാതൊരു മറുപടിയും നല്‍കിയിട്ടില്ല.

Top