മോദിയുടെ ചരിത്രവിജയം അമേരിക്കയിലും ആഘോഷിച്ചു

പി.പി ചെറിയാൻ
വാഷിങ്ടൺ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കു ലഭിച്ച വൻ തിരഞ്ഞെടുപ്പു വിജയത്തിൽ ഇന്ത്യയിലെ ജനങ്ങൾക്കൊപ്പം അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ ബിജെപി പ്രവർത്തകരും മോദിയുടെ ആരാധകരും വമ്പിച്ച വിജയാഘോഷ പ്രകടനങ്ങൾ നടത്തി.
ഉത്തരാഖണ്ഡിൽ 70 ൽ 56 സീറ്റും, ഉത്തർപ്രദേശിൽ 320 സീറ്റുകളും നേടി ചരിത്ര വിജയം കൈവരിച്ചത് മോജിയുടെ വികസന അജണ്ടകൾക്കു ജനങ്ങൾ നൽകിയ അംഗീകാരമാണെന്നും ഇന്ത്യൻ ഡയസ് ഫോർ സ്റ്റഡീസ് ഡയറക്ടറും ഗ്ലോബൽ ഇന്ത്യൻ ടെക്‌നോളജി പ്രഫഷണൽസ് അസോസിയേഷൻ സ്ഥാപകനുമായ കണ്ടരരു കാന്ത് പറഞ്ഞു.
കാലിഫോർണിടയ, വാഷിങ്ടൺ, ന്യൂയോർക്ക് എന്നീ സംസ്ഥാനങ്ങളിൽ നൂറുകണക്കിനു പാർട്ടി പ്രവർത്തകരും അനുഭാവികളുമാണ് ആഹ്ലാദ പ്രകടനത്തിൽ പങ്കെടുത്തത്. ബിജെപി ഗവൺമെന്റ് ഉത്തർ പ്രദേശിനെ ആക്കിമാറ്റുമെന്നു പഞ്ചാബിൽ നിന്നുള്ള ബിജെപി അനുഭാവി രാജ് ബാനോട്ട് (കാലിഫോർണിയ) അഭിപ്രായപ്പെട്ട ലോക്‌സഭയിലും രാജ്യ സഭയിലും പാർട്ടിക്കു ഭൂരിപക്ഷം ലഭിക്കുന്നതോടെ ഇന്ത്യയുടെ പുരോഗതിക്കുള്ള തടസങ്ങൾ മാറികിട്ടുമെന്നും രാജു പറഞ്ഞു.
Latest
Widgets Magazine