ചാരിറ്റിയില്‍ സാമ്പത്തിക തട്ടിപ്പിന് പരാതി !..അന്യോഷണത്തില്‍ പിടി വീഴുമോ ?ചിട്ടിപ്പലിശയില്‍ യു.കെയില്‍ മലയാളി ജയിലില്‍ …ചാരിറ്റിയും ഭക്തിയും സാമ്പത്തിക തട്ടിപ്പിന്റെ ഇരുണ്ട മുഖങ്ങള്‍

ഡബ്ളിന്‍ :ലണ്ടനില്‍ ഒരു മലയാളി ശിക്ഷിക്കപ്പെട്ട് ജയിലില്‍ ആണ് .സാമ്പത്തിക തട്ടിപ്പിനാണ് ഇയാള്‍ക്ക് ജയില്‍ ശിക്ഷ കിട്ടിയിരിക്കുന്നത് .ചിട്ടി നടത്തി നിയമവിരുദ്ധമായി സാമ്പത്തികമുണ്ടാക്കി.പലിശക്കും കൊടുത്തു എന്നതിനാണ് ശിക്ഷ എന്നും ഇംഗ്ളീഷ് പത്രങ്ങള്‍ എഴുതുന്നു.

ഇത്തരത്തിലുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ -ചിട്ടി,നിയമവിരുദ്ധമായ സമാന്തര ബാങ്കിങ് തുടങ്ങിയവ അയര്‍ലണ്ട് പ്രവാസികള്‍ക്കിടയിലും ക്രിമിനല്‍ കുറ്റമായി വളരുന്നു. പുത്തന്‍ സാമ്പത്തിക തട്ടിപ്പ് മെഗാ ഷോയും ചാരിറ്റി’യും ഭക്തിയും ആണ് .ഭക്തിയുടേയും ചാരിറ്റി ലേബലിന്റേയും പേരില്‍ എന്തു തട്ടിപ്പും നടത്താമെന്നതാണ് കുറുക്കുബുദ്ധിക്കാരായ തട്ടിപ്പുകാരുടെ തഴച്ചു വളര്‍ച്ചക്ക് കാരണം .സുവിശേഷ കച്ചവടത്തിലൂടെ ലക്ഷങ്ങള്‍ കടത്തുന്നവരും അതിനു ചുക്കാന്‍ പിടിക്കുന്നവരും നിര്‍ബാധം തട്ടിപ്പ് തുടരുകയാണ്. ഒരിടത്ത് ബ്ളോക്ക് വന്നാല്‍ മറ്റ് കുറുക്കുവഴിയിലൂടെ പുത്തന്‍ സാമ്പത്തിക തട്ടിപ്പില്‍ അന്യോഷണം തുടങ്ങിയതായും സൂചന. വിശ്വാസത്തിന്റെ പേരില്‍ ചാനല്‍ ടി.വി കോടികള്‍ പിരിച്ചെടുക്കുന്നവ നിരീഷണത്തിലായിട്ടു കുറച്ചായി .അതിനിടെ ചാരിറ്റിയുടെ മുഖം കൊടുത്ത് തട്ടിപ്പിന് ഇറങ്ങിയിരിക്കുന്ന മലയാളി സംഘടനകളും രംഗത്തുണ്ട്. ഇവര്‍ക്ക് എതിരെയും സാമ്പത്തിക തട്ടിപ്പിന് പരാതിയും അന്യോഷണവും തുടങ്ങിയതായി സൂചന .

സിനിമയും മെഗാ ഷോയും ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ലേബലില്‍ കൊണ്ടുവരുകയും അതിലൂടെ പതിനായിരക്കണക്കിന് യൂറോ സാമ്പത്തിക നേട്ടം ഉണ്ടാക്കുകയും അതിന്റെ കണക്ക് കാര്യങ്ങള്‍ സുധാര്യമല്ലാതിരിക്കുകയും ചെയ്യുന്നതിലൂടെ ഇത്തരം തട്ടിപ്പുകള്‍ തുടരുകയാണ്.ചില വ്യക്തികളുടെ അക്കൗണ്ടുകളിലേക്ക് എത്തുന്ന -സാമ്പത്തിക സ്രോതസ് അന്യോഷണത്തിലാണ് .ശരിയായ മറുപടി കൊടുക്കാത്തവര്‍ക്ക് എതിരെ കേസെടുത്ത് നിയമ നടപടി സ്വീകരിക്കുമെന്നും അറിയുന്നു.75 PERSENTAGE

സംഘടനകളുടെ ഇന്റഗ്രേഷന്‍ -കള്‍ച്ചറല്‍ ആക്ടിവിറ്റി തുടങ്ങിയവും കമ്മ്യുണിറ്റി ഇന്റഗ്രേഷന്‍ എന്നും പറഞ്ഞ് സര്‍ക്കാരില്‍ നിന്നും വന്‍ തുക തട്ടിച്ച് എടുത്തവരും ഉണ്ടെന്നും സൂചനയുണ്ട്.ഇവര്‍ നിരീഷണത്തിലുമാണ് ..

ചാനലുകളിലും ബ്ളോഗുകളിലും കാശ് കൊടുത്ത് പരസ്യം കൊടുക്കുകയാണ് ആദ്യ ഘട്ടം .മെഗാ ഷോയുടെ ലാഭത്തില്‍ 75 ശതമാനം ചാരിറ്റിക്കായി കൊടുത്തിരിക്കും എന്ന പരസ്യ വിപണന തന്ത്രം മറ്റൊന്ന്.ഷോയിക്ക് പൊടിപ്പും ഹൈലൈറ്റുമായി പെയിഡ് എഴുത്തുകള്‍ അടുത്തത് .ഷോ കഴിയുന്നതിനു മുന്‍പേ സ്തിരമായി എഴുതി വെക്കാറുള്ള യൂറോ ചെക്കാണ് തുറുപ്പ് ചീട്ട് .എത്ര ടിക്കറ്റ് വിറ്റെന്നോ -ലാഭം എത്രയെന്നോ പരസ്യത്തിലൂടെയും വാര്‍ത്തയിലൂടെയും പ്രചരിപ്പിച്ച പരിപാടിക്ക് എത്തിയവരേയോ പൊതുജനത്തേയോ അറിയിക്കാതിരിക്കുക എന്നത് മറ്റൊരു ഹൈലൈറ്റ് .എത്രയായാലും 2000 തുകയില്‍ ഒതുങ്ങും -അല്ലെങ്കില്‍ ഒതുക്കും .അയര്‍ലണ്ടിലെ സ്ഥിരം നമ്പര്‍ ചാരിറ്റി ഷോ സംഘാടകര്‍ക്ക് എതിരെയാണ്  സാമ്പത്തിക ക്രമക്കേടില്‍ സുധാര്യതയില്ലാത്തതിനാല്‍
പരാതി ഉയര്‍ന്നിരിക്കുന്നത് .പിരിച്ചെടുത്തത് എത്രയെന്നോ ലാഭം എത്രയെന്നോ കണക്ക് വരുന്നതിനു മുന്‍പേ ലാഭം അണിയറയില്‍ കൂട്ടി സംഘാടകര്‍ മാന്യരായ മിടുക്കരായി .പലനാള്‍ കട്ടാല്‍ ഒരു നാള്‍പിടിക്കും എന്ന ചിന്ത പല സംഭവത്തിലും പലരും മനസിലാക്കുന്നില്ല .ഉന്നത വിദ്യാഭ്യാസം നേടിയവരും ചൈള്‍ഡ് ബെനഫിറ്റ് തട്ടിപ്പില്‍ കോടതി ശിക്ഷ വാങ്ങിയിട്ടുണ്ട്. മുന്‍പും ഇവരുടെ സ്തിരം പരിപാടി ഇത്തരം മായക്കാഴ്ച്ചയില്‍ പൊതുജനത്തെ പറ്റിക്കല്‍ ആയിരുന്നു.uk chit-

അയര്‍ലണ്ടിലെ ഒരു മലയാളി സംഘടനയും ഇപ്പോള്‍ ചാരിറ്റി തട്ടിപ്പിന്റെ പേരില്‍ വിവാദത്തിലാണ്. മുന്‍കാലങ്ങളില്‍ ചാരിറ്റിയുടെ മറവില്‍ വിവാദത്തിലായ ‘മനസുണ്ട് ‘ എന്നു ധരിക്കുന്ന സംഘടനക്ക് എതിരെയാണ് ചാരിറ്റിയുടെ മറവില്‍ പരിപാടികള്‍ സംഘടിപ്പിച്ച് വന്‍തുക തട്ടിയ്ക്കുന്നതെന്നാണ് പരാതിയും ആരോപണവും ഉയരുന്നത്. അടുത്തയിടെ  സ്റ്റീഫന്‍ ദേവസ്യയുടെ മെഗാ ഷോ സംഘടിപ്പിച്ച് ലക്ഷങ്ങളാണ് പിരിച്ചത്. എന്നാല്‍ എത്ര രൂപ പിരിഞ്ഞു കിട്ടിയെന്നോ വെളിപ്പെടുത്തിയിട്ടില്ല .എത്ര പിരിഞ്ഞു എത്ര പിരിച്ചു എത്ര ലാഭം എന്നു പൊതുജനം അറിയുന്നില്ല അക്കാര്യം വെളിപ്പെടുത്താന്‍ സംഘാടകര്‍ തയ്യാറായിട്ടില്ല. ചാരിറ്റിയ്ക്ക് നല്‍കിയ ഫണ്ട് വെളിപ്പെടുത്താന്‍ സംഘാടകര്‍ മടിയ്ക്കുന്നതാണ് സംശയത്തിനിടയാക്കിയത്. 650 തിലധികപേര്‍ പരിപാടിയില്‍ പങ്കെടുത്തതായാണ് സംഘാടകര്‍ തന്നെ അവകാശപ്പെടുന്നത്. എന്നാല്‍ ഇവരോട് പോലും കണക്കുകള്‍ വെളിപ്പെടുത്തിയില്ല.80 യൂറോ ടിക്കറ്റില്‍ 52,000 യൂറോ പിരിച്ചു എന്നാണ് ഏറ്റവും കുറഞ്ഞ കണക്ക് .ഇതില്‍ 2000 യൂറോ -ചാരിറ്റിക്ക് കൊടുത്തു -പിരിച്ചെടുത്ത് തുക കണക്ക് കൃത്യമായി വരുന്നതിനു മുന്‍പേ 2000 യൂറോയുടെ ചെക്ക് എഴുതി -ചാരിറ്റിക്ക് കൊടുത്തു .എന്തായാലും ഇത്തരം മണി ലോണ്ടറിങ്  അന്യോഷിക്കാന്‍ എക്കണോമിക്കല്‍ വാച്ച് നു പരാതി പോയതായും സൂചനയുണ്ട്.

ചാരിറ്റിയുടെ പേരിലല്ലാതെ ബിസിനസാണ് ഉദ്ദേശമെങ്കില്‍ അത് തുറന്ന് പറയണമെന്നാണ് ്അയര്‍ലണ്ട് മലയാളികള്‍ പറയുന്നത്. അതേ സമയം കഴിഞ്ഞ ദിവസം പരിപാടി അവതരിപ്പിക്കാന്‍ എത്തിയ സ്റ്റീഫന്‍ ദേവസ്യയേയും സംഘടാകര്‍ അപമാനിച്ചതായി പരാതി ഉയര്‍ന്നിരുന്നു .അയര്‍ലണ്ടില്‍ എത്തി തിരിച്ചു പോയ സ്റ്റീഫനും ടീമും കടുത്ത അമര്‍ഷത്തിലും നിരാശയിലും ആണ് എന്നും സൂചന .എയര്‍പോര്‍ട്ടില്‍ കയറ്റി അയക്കാന്‍ പോയ സംഘാടകരെ കണ്ണുപൊട്ടുന്ന വിധത്തില്‍ ശകരിച്ചു എന്നും പറയപ്പെടുന്നു.

ഷോയുടെ പരിപാടിക്കും ചിലവിനു മറ്റുമുള്ളതിനും അധിക തുക സ്പോണ്‍സര്‍ഷിപ്പ് കിട്ടിയിരുന്നു എന്നും ഏകദേശം അഞ്ചില്‍ അധികം കമ്പനികള്‍ ചിലവായതിലും അധികം തുക സ്പോണ്‍സറായി കൊടുത്തു എന്നതും തെളിവാണെന്നും പറയപ്പെടുന്നു .അപ്പോള്‍ ഷോ കാണാന്‍ എത്തിയ ആയിരത്തിനടുത്ത ആലുകളുടെ തലയെണ്ണിയാല്‍ അവര്‍ മുഖാന്തിരം വിറ്റ ടിക്കറ്റ് തുകയും ടിക്കറ്റ് എടുത്തിട്ട് വരാത്തവരുടെ കണക്കും എടുത്താല്‍ ഭീമമായ തുക ലാഭവികിതമായി കിട്ടിയിട്ടുണ്ട് എന്നും അത് എവിടെ എന്നതും ആണ് ചോദ്യമായി ഉയരുന്നത് .മുന്‍പ് മറ്റു സംഘടനക്കള്‍ക്ക് മുകളില്‍ കെട്ടി വെച്ച് ഷോ തകര്‍ത്തു എന്ന ആരോപണം ഉന്നയിച്ചപ്പോഴും 2000 ചാരിറ്റിക്ക് കൊടുത്ത് മാതൃക കാട്ടിയവരുടെ സ്ഥിരം നമ്പര്‍ ആണ് ‘എത്രയായാലും 2000 ‘എന്ന തും എന്നും ചിലര്‍ ആരോപിക്കുന്നു .ഉടന്‍ തന്നെ അടുത്ത ഷോക്ക് കോപ്പ് കൂട്ടുന്നവരുടെ ലക്ഷ്യം വേറെ ആണെന്നും കമ്മുണിറ്റി ഇന്റഗ്റേഷന്‍ അല്ലെന്നും പരാതി ഉയര്‍ന്നു. എന്തായാലും സാമ്പത്തിക ക്രിമിനല്‍ ബ്യുറോക്ക് ഒരു പറ്റം പരാതി അന്യോഷണത്തിനായി പോയിട്ടുണ്ട് എന്നും റൂമറുണ്ട്. യു.കെയില്‍ ജയിലില്‍ പോയ പോലെ ത്ര പേര്‍ ജയിലില്‍ പോകും എന്നും കാത്തിരിക്കാം .

Latest
Widgets Magazine