മരിച്ചുപോയ മുത്തച്ഛൻ പേരക്കുട്ടിയിൽ !വിചിത്രമായ ചിത്രം

ഡബ്ളിൻ: മൂന്ന് വയസ്സുകാരനായ മകനെ എടുത്തു കൊണ്ട് നില്‍ക്കുന്ന ഒരു അമ്മയുടെ ചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. അയര്‍ലന്‍ഡിലെ ലൗറ ക്ലാര്‍ക്കെ എന്ന സ്ത്രീയുടെയും മകൾ തിയോയുമാണ് ഈ ചിത്രത്തിലുള്ളത്. ഈ ഫോട്ടോയില്‍ കുട്ടിയെ കെട്ടിപ്പിടിച്ച് കൊണ്ട് ഒരു കൈയ്യും കുട്ടിക്ക് ഒരു കാലും കൂടുതലായി കാണാം.nintchdbpict000341761507

ലൗറയുടെ അച്ഛന്‍ മരണപ്പെട്ടതിന്റെ പാര്‍ട്ടിയില്‍ വെച്ച് ലൗറയുടെ സഹോദരിയാണ് ഈ ചിത്രം എടുത്തത്. ഇത് അച്ഛന്റെ സാന്നിദ്ധ്യമാണെന്നും തന്റെ മക്കളിൽ തിയോ മാത്രമാണ് മുത്തച്ഛനെ കാണാറുള്ളതെന്നും ലൗറ പറയുന്നു. തന്റെ അമ്മയുടെ വീട്ടില്‍ വെച്ചാണ് ഈ ചിത്രം എടുത്തിരിക്കുന്നതെന്നും, കഴിഞ്ഞ കുറേ വര്‍ഷമായി ഇവിടെ പല അസ്വഭാവിക കാര്യങ്ങളും നടക്കുന്നുണ്ടെന്നും ഇവർ പറയുന്നു

Latest
Widgets Magazine