നവയുഗം റാക്ക ഈസ്റ്റ് യൂണിറ്റിന് പുതിയ നേതൃത്വം

സ്വന്തം ലേഖകൻ
അൽ കോബാർ: താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്കായുള്ള പെൻഷൻ പദ്ധതിയായ  ‘മഹാത്മാഗാന്ധി പ്രവാസി സുരക്ഷാ യോജന’  നിർത്തലാക്കാനുള്ള നരേന്ദ്രമോഡി സർക്കാരിന്റെ നീക്കം ഉപേക്ഷിയ്ക്കണമെന്ന് നവയുഗം സാംസ്‌കാരികവേദി റാക്ക ഈസ്റ്റ് യൂണിറ്റ് കൺവെൻഷൻ ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
kunjumon-kunjachan  renji-k-raju
പെൻഷൻ പദ്ധതിക്ക് വേണ്ടത്ര അപേക്ഷകരില്ലെന്ന ന്യായം പറഞ്ഞാണ് മുൻ യു.പി.എ സർക്കാർ കൊണ്ടു വന്ന ഈ പദ്ധതി അവസാനിപ്പിയ്ക്കാൻ കേന്ദ്രസർക്കാർ ശ്രമിയ്ക്കുന്നത്. എന്നാൽ വേണ്ടത്ര പ്രചാരണമോ, ബോധവൽക്കരണമോ കേന്ദ്രസർക്കാർ നടത്താത്തതിനാലാണ്, പദ്ധതിയിൽ അംഗമായി ചേർന്നവർ കുറവായി പോയത്.  പദ്ധതിയിൽ കുടുതൽ അംഗങ്ങളെ ചേർക്കുന്നതിന് ആവശ്യമാറ്റങ്ങൾ വരുത്തുന്നതിനു പകരം, പദ്ധതി തന്നെ ഇല്ലായ്മ ചെയ്യുന്നത് സാധാരണ പ്രവാസികളോട് കേന്ദ്രസർക്കാർ ചെയ്യുന്ന കടുത്ത വഞ്ചനയാണ്. പ്രവാസികാര്യ വകുപ്പ് ഇല്ലായ്മ ചെയ്തത് പോലെ, പ്രവാസികളുടെ ഓരോ അവകാശങ്ങളും എടുത്തു കളയാനാണ് സർക്കാറിന്റെ ഉദ്ദേശമെന്ന് സംശയിക്കേണ്ടിയിരിയ്ക്കുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധം പ്രവാസികളുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും നവയുഗം  റാക്ക ഈസ്റ്റ് യൂണിറ്റ് കൺവെൻഷൻ പ്രമേയം ആഹ്വാനം ചെയ്തു.
tony-kolarikkal
റെജി സാമുവലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യൂണിറ്റ് കൺവെൻഷൻ നവയുഗം കേന്ദ്രകമ്മിറ്റി മീഡിയ കൺവീനർ ബെൻസി മോഹൻ.ജി ഉത്ഘാടനം ചെയ്തു. നവയുഗം കോബാർ മേഖല പ്രസിഡന്റ് അരുൺ ചാത്തന്നൂർ ആശംസാപ്രസംഗം നടത്തി. ബിജു വർക്കി റിപ്പോർട്ട് അവതരിപ്പിച്ചു.
യൂണിറ്റ് രക്ഷാധികാരിയായി തോമസ് സക്കറിയയെയും, പ്രസിഡന്റായി  കുഞ്ഞുമോൻ കുഞ്ഞച്ചനെയും, വൈസ് പ്രസിഡന്റുമാരായി ബിനു കുഞ്ചു, ശ്രീനാഥ് വി.എസ് എന്നിവരെയും, യൂണിറ്റ് സെക്രട്ടറിയായി രഞ്ജി കെ.രാജുവിനെയും, ജോയിന്റ് സെക്രട്ടറിമാരായി നിജാസ് അലി, അമൽ സേവിയർ എന്നിവരെയും, ട്രെഷററായി ടോണി കൊളരിക്കലിനെയും കൺവെൻഷൻ തെരെഞ്ഞെടുത്തു.
റെജിസാമുവൽ, ബിജു വർക്കി, ഷേഖ് ഫരീക്ക്, ഷഫീക്ക് മുഹമ്മദ്, ബിബോയ് മത്തായി, ഷമീർ.കെ, ഹരീഷ്, കോശി ജോർജ്ജ്, ഷിജു മാത്യു, ഷിനു തോത്തൻ, ജിതേഷ്, പ്രവീൺ നമ്പ്യാർ, മനോജ് തോമസ് എന്നിവരെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും തെരെഞ്ഞെടുത്തു.
കൺവെൻഷന് നിജാസ് അലി സ്വാഗതവും, രഞ്ജി കെ.രാജു നന്ദിയും പറഞ്ഞു.
ഫോട്ടോ: നവയുഗം റാക്ക ഈസ്റ്റ് ഭാരവാഹികൾ
രക്ഷാധികാരി: തോമസ് സക്കറിയ
പ്രസിഡന്റ്:  കുഞ്ഞുമോൻ കുഞ്ഞച്ചൻ
സെക്രട്ടറി: രഞ്ജി കെ.രാജു
ട്രെഷറർ: ടോണി കൊളരിക്കൽ
Top