പൊതുമാപ്പ് പ്രഖ്യാപിച്ച സൗദി ഭരണാധികാരികളുടെ നടപടി പ്രശംസനീയം: നവയുഗം സാംസ്‌കാരികവേദി

സ്വന്തം ലേഖകൻ
ദമ്മാം:  സൗദി അറേബ്യയില് അനധികൃതമായി താമസിക്കുന്ന വിദേശികള്ക്ക്, ശിക്ഷാനടപടികൾ ഇല്ലാതെ രാജ്യം വിട്ടുപോകുവാന്, മാർച്ച് 29  മുതൽ മൂന്നു മാസത്തേയ്ക്ക്  പൊതുമാപ്പ് പ്രഖ്യാപിച്ച സൗദി ഭരണാധികാരികളുടെ പ്രഖ്യാപനത്തെ, നവയുഗം സാംസ്‌കാരികവേദി കേന്ദ്രകമ്മിറ്റി ഏറെ സന്തോഷത്തോടെ സ്വാഗതം ചെയ്തു.

വിസ, തൊഴിൽ നിയമകുരുക്കുകളിൽപെട്ട് സൗദിയിൽ നിന്നും സ്വന്തം നാട്ടിലേയ്ക്ക് തിരികെ പോകാനാകാതെ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് പ്രവാസികൾക്ക് വലിയൊരു അനുഗ്രഹമാണ് ഈ പൊതുമാപ്പ് പ്രഖ്യാപനം.  അത്തരം പ്രവാസികൾക്ക് യാതൊരു ഫൈനും നൽകാതെയും, ശിക്ഷാനടപടികൾ നേരിടാതെയും നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങാൻ പൊതുമാപ്പിന്റെ മൂന്നുമാസകാലാവധിയ്ക്കുള്ളിൽ കഴിയും.  ക്രിമിനൽ കുറ്റം ഒഴികെയുള്ള കുറ്റകൃത്യങ്ങള്ക്ക് ശിക്ഷിക്കപ്പെട്ട് ജയിലില് കഴിയുന്നവർക്കും പൊതുമാപ്പ് പ്രയോജനപ്പെടുത്താം. അത്തരം എല്ലാ പ്രവാസികളും ഈ സുവർണ്ണാവസരം പ്രയോജനപ്പെടുത്തണമെന്ന്  നവയുഗം ജീവകാരുണ്യവിഭാഗവും, നിയമസഹായവേദിയും അഭ്യർത്ഥിച്ചു.

പൊതുമാപ്പിന്റെ വാർത്തകൾ എല്ലാ പ്രവാസികളിലും എത്തിയ്ക്കാൻ വ്യാപകപ്രചാരണം  നടത്തുമെന്നും, കിഴക്കൻപ്രവിശ്യയിൽ പൊതുമാപ്പിന്റെ ഗുണഫലങ്ങൾ ആവശ്യക്കാരായ പ്രവാസികൾക്ക് ലഭിയ്ക്കാനായി സൗജന്യ നിയമ, ജീവകാരുണ്യസേവനങ്ങൾ ലഭ്യമാക്കുമെന്നും നവയുഗം കേന്ദ്രകമ്മിറ്റി പത്രക്കുറിപ്പിലൂടെ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കും, നവയുഗം സേവനങ്ങൾക്കും താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക.

ദമ്മാം:  0569853837, 0567103250, 0569460643
അൽകോബാർ: 0583649777, 0530642511
അൽഹസ്സ: 0539055144, 0506984469
Latest
Widgets Magazine