നവയുഗം പത്താം വാർഷികം പ്രമാണിച്ച് ലോഗോ ഡിസൈൻ മത്സരം സംഘടിപ്പിയ്ക്കുന്നു

സ്വന്തം ലേഖകൻ
ദമ്മാം: ദമ്മാം കേന്ദ്രമായി  നവയുഗം സാംസ്‌കാരികവേദി പ്രവർത്തനമാരംഭിച്ചിട്ട് പത്തു വർഷം പൂർത്തിയായിരിയ്ക്കുകയാണ്. പത്താം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി, നവയുഗം കേന്ദ്രകമ്മിറ്റി സൗദി അറേബ്യയിലെ പ്രവാസികൾക്കായി ലോഗോ ഡിസൈൻ മത്സരംസംഘടിപ്പിയ്ക്കുന്നു.
നവയുഗം പത്താം വാർഷികം എന്ന തീമിലാണ് ലോഗോ മത്സരം സംഘടിപ്പിയ്ക്കുന്നത്. ‘പ്രവാസഭൂമികയിൽ  കാരുണ്യത്തിന്റെ ഹൃദയസ്പർശം’ എന്ന നവയുഗത്തിന്റെ തലവാചകവും ലോഗോയിൽ ഉൾപ്പെടുത്തിയിരിയ്ക്കണം. വിവിധ വർണ്ണങ്ങളിലും, ഫോണ്ടുകളിലുമായി ആകർഷകമായ രീതിയിലാണ് ലോഗോ തയ്യാറാക്കേണ്ടത്. തയ്യാറാക്കിയ ലോഗോ എൻട്രികൾ ഏപ്രിൽ 10 ന് മുൻപായി [email protected] എന്ന ഇമെയിൽ അഡ്രസ്സിലോ, 0581160944 എന്ന വാട്‌സാപ്പ് നമ്പറിലോ അയച്ചു തരേണ്ടതാണ്.
മത്സരത്തിലൂടെ തെരഞ്ഞെടുക്കുന്ന ലോഗോ, ഒരു വർഷം നീണ്ടു നിൽക്കുന്ന നവയുഗം പത്താംവാർഷികആഘോഷങ്ങളുടെ ഔദ്യോഗിക ലോഗോ ആയി ഉപയോഗിയ്ക്കുന്നതായിരിയ്ക്കും. സമ്മാനാർഹമാകുന്ന ലോഗോ ഡിസൈനർക്ക് ഏപ്രിലിൽ നടക്കുന്ന ലോഗോ പ്രകാശനചടങ്ങിൽ വെച്ച് പുരസ്‌കാരം നൽകുന്നതാണ്.
Top