ഫൊക്കാന ന്യൂ യോർക്ക് റീജിയൻ പ്രതിനിധി സമ്മേളനം നടത്തി

സ്വന്തം ലേഖകൻ
ഫൊക്കാന ന്യൂ യോർക്ക് റീജിയന്റെ   പ്രതിനിധി സമ്മേളനം ന്യൂറോഷലിൽ ഉള്ള ഷേർളിസ് ഇന്ത്യൻ റെസ്റ്റോറന്റിൽ വെച്ച്  ശനിയാഴിച്ച വൈകിട്ട്  റീജിയനൽ  വൈസ് പ്രസിഡന്റ്  ശ്രീകുമാർ  ഉണ്ണിത്താന്റെ അധ്യക്ഷതയിൽ  കൂടിയ യോഗത്തിൽ  പ്രസിഡന്റ് തമ്പി ചാക്കോ നിർവഹിച്ചു.
fokana-newyrok-region4
ഫൊക്കാന നേതാക്കളായ ഫിലിപ്പോസ് ഫിലിപ്പ്,   പോൾകറു കപള്ളിൽ; ജോയ് ഇട്ടൻ;   ടറൻസൻ തോമസ് ,വിനോദ് കെയാർകെ, ലീലാ മാരേട്ട്,  അലക്‌സ് തോമസ്  , ശബരിനാഥ് നായർ, തോമസ് കൂവല്ലൂർ,  അജിൻ ആന്റണി എന്നിവർ നേതൃത്വം നൽകി.   പ്രതികുല കാലാവസ്ഥയിലും മിക്ക പ്രീതിനിധികളും പങ്കെടുത്തത്  ഫൊക്കാന ന്യൂ യോർക്ക് റീജിയൻ  അടുക്കും ചിട്ടയോടും കുടി നടത്തുന്ന പ്രവർത്തനം കൊണ്ടാണെന്നു യോഗം വിലയിരുത്തി   .ഫൊക്കാന ന്യൂ യോർക്ക് റീജിയന്റെ   2017 18കാലഘട്ടത്തിലേക്കുള്ള കർമ്മ പരിപാടികൾക്ക്  രൂപം നൽകുവാൻ   ക്രിയാന്മകമായ  ചർച്ച നടത്തി അതിൽനിന്നുള്ള ഒരു രൂപരേഖയും  തയാറാക്കിയിട്ടുണ്ട്.
fokana-newyrok-region-3 fokana-new-york-region2
ചാരിറ്റിക്ക് മുൻതൂക്കം നൽകിക്കൊണ്ടുള്ള പ്രവർത്തനവുമായി മുന്നോട്ടു പോകുവാനും ,പരമാവധി ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുവാനും, പാവപ്പെട്ടവരേയും സാധാരണക്കാരേയും സഹായിക്കുവാനും ഫൊക്കാനാന്യൂ യോർക്ക് റീജിയന്റെ ഒരു കർമ്മ പരിപാടി രൂപപ്പെടുത്തുവാനും തീരുമാനമായി. പുത്തൻ  പുതിയ ആശയങ്ങളുമയി തന്നെ ആയിരികും ഇതവണയും ഫൊക്കാനാന്യൂ യോർക്ക് റീജിയൻ  ജനങ്ങളിലെക് എത്തുന്നത്. ഈ  ചർച്ചയിൽ പങ്കടുത്ത എല്ലാവരും ചാരിറ്റി പ്രവർത്തനങ്ങൾക്ക് വേണ്ട സഹായ സഹകരണം നൽകാമെന്ന ഉറപ്പു നൽകി. ഫൊക്കാനയെ സ്‌നേഹിക്കുന്നവരുടെ ഒരു കുടുംബമാണു ന്യൂ യോർക്ക് റീജിനുള്ളത്.
fokana-new-york-region-6
ഒരു പ്രസ്ഥാനത്തിന്റെ കരുത്ത് തെളിയിക്കുന്നത് യുവജനങ്ങളുടെ പ്രാതിനിധ്യമാണ്. എല്ലാവരേയും ഒരേ മനസ്സോടെ ഉൾക്കൊള്ളാൻ കഴിയുന്ന സംവിധാനമാണ് ഫൊക്കാനായ്ക്കുള്ളത്. യുവജനതയ്ക്ക് അമേരിക്കൻ മലയാളി മനസുകളിൽ മികച്ച സ്ഥാനം ലഭിക്കുവാൻ ഫൊക്കാനയുടെ ന്യൂ യോർക്ക് റീജിയൻ പ്രവർത്തനങ്ങൾ കൂടുതൽ യുവജനതയ്ക്ക് പ്രാധിനിത്യം നൽികി മുന്നോട്ട്  കൊണ്ടുപോകാനും അതോടൊപ്പം തന്നെ അമേരിക്കൻ രാഷ്ട്രീയത്തിൽ നമ്മുടെ യുവ തലമുറക്ക്  വേണ്ട സഹായ സഹകരണങ്ങൾ നൽകുവാനും തിരുമാനം ആയി.
.സാമൂഹികസാംസ്‌ക്കാരിക പ്രവർത്തനങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും?അനേകം സംഭാവനകൾ കാഴ്ചവെക്കുന്ന  ഫൊക്കാന ന്യൂ യോർക്ക് റീജിയൻ, തങ്ങളുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവരേയും പിന്തുണ നൽകി പ്രോത്സാഹിപ്പിച്ചവരേയും ആദരപൂർവ്വം   സ്മരിക്കുകായും , നന്ദി   രേഹപ്പെടുത്തുകയും ചെയ്തു.
ഫൊക്കാന ന്യൂ യോർക്ക് റീജിയന്റെ   പ്രതിനിധി സമ്മേളനത്തിൽ     , ലയിസി അലക്‌സ്, ബോബി ജേക്കബ്, കൊച്ചുമ്മൻ ജേക്കബ്,വർഗീസ് ഉലഹന്നാൻ,ജോർജ് ഇട്ടൻ പടിയത്ത്,അപ്പുകുട്ടൻ നായർ , ജോൺ പോൾ, ബാല കെആർകെ , മേരി ഫിലിപ്പ്, ഫിലിപ്പ് ,മേരികുട്ടി മൈക്കൾ ,സജി പോത്തൻ, ഇന്നസെൻറ് ഉലഹന്നാൻ,ചാൾസ് ആന്റണി,മത്തായി പി ദാസ്,ആന്റോ വർക്കി, രാജ് തോമസ്, ജോൺ മാത്യു (ബോബി) ,ലിജോ ജോൺ, വിപിൻ ദിവാകരൻ, ജോൺ തോമസ്,മത്തായി ചാക്കോ,  പൗലോസ് വർക്കി, കുരിയാക്കോസ് തരികൻ ,ജയിംസ് ഇളംപുരയിടം,മാത്യു മണാലിൽ, സജി, ജോർജ് ഉമ്മൻ, മേരി ജോർജ് തുടങ്ങി നിരവധിപേർ   ചർച്ചയിൽ  പങ്കെടുത്തു  സംസാരിച്ചു.
Latest
Widgets Magazine