ഇംഗ്ലീഷ് മാസിക ദേശിലൈഫ് ആൻഡ് ടൈംസ് പ്രസിദ്ധീകരണം ആരംഭിക്കുന്നു

സ്വന്തം ലേഖകൻ
ന്യു യോർക്ക്: പ്രമുഖ മലയാളം പോർട്ടൽ ഇമലയാളി.കോം, ഇംഗ്ലീഷ് പോർട്ടൽ, ഡി.എൽ.എ. ടൈംസ്.കോം എന്നിവയുടെ പ്രസാധകരായ ലെഗസി മീഡിയ പ്രതിമാസ ഇംഗ്ലീഷ് മാസികയുമായി രംഗത്ത്. ഏപ്രിലിൽ പ്രസിദ്ധീകരിക്കുന്ന ദേശിലൈഫ് ആൻഡ് ടൈംസ് ഇന്ത്യൻ അമേരിക്കൻ സമൂഹത്തിലെ പുരോഗമന പ്രസ്ഥാനങ്ങളുടെ കരുത്തുറ്റ ശബ്ദമായിരിക്കും.
ജന സ്വാതന്ത്യത്തെ ഹനിക്കുന്ന നീക്കങ്ങൾ, ഫാസിസ്റ്റ് ചിന്താധാരകൾ, പിന്തിരിപ്പൻ ആശയങ്ങൾ എന്നിവക്കൊക്കെ എതിരായി ശബ്ദിക്കുന്ന മാധ്യമമായിരിക്കും അത്.
പ്രിന്റ് പ്രസിദ്ധീകരണങ്ങൾ അമേരിക്കയിൽ നിലച്ചു പോകുന്ന സാഹചര്യത്തിൽ പ്രിന്റ് മാഗസിനു ഇനിയും സാധ്യതയുണ്ടോ എന്നു സംശയം വരാം. ഓൺലൈൻ അതിശക്തമായിട്ടും ആധികാരികതക്ക് ഇന്നും പ്രിന്റിനെ തന്നെയാണു ജനം ആശ്രയിക്കുന്നത്. ഓൺലൈൻ പോലെ നിമിഷത്തിനകം വാർത്തകൾ എത്തിക്കാൻ ആവില്ലെങ്കിലും പൂർണമായതും വിശകലനത്തോടെയുമുള്ള റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കാൻ പ്രിന്റ് മാധ്യമങ്ങൾക്കാണു ഇപ്പോഴും ശേഷി. ടി.വി. വന്നപ്പോൾ റേഡിയോ ഇല്ലാതാവുമെന്നു കരുതിയെങ്കിലും അങ്ങനെ സംഭവിച്ചില്ല എന്ന ഉദാഹരണവും നമ്മുടെ പക്കലുണ്ട്.
പ്രിന്റ് എഡിഷൻ ഡിജിറ്റലായും ലഭ്യമായിരിക്കും. പ്രിന്റ് എഡിഷൻ ഇറക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടായാൽ പൂർണമായും ഡിജിറ്റലിലേക്കു മാറും. ഇതൊരു മുൻ കരുതൽ മുന്നറിയിപ്പു മാത്രം.
വരിക്കാരാകാൻ ബന്ധപ്പെടുക click subscribe:  https://subscription.dlatimes.com/
വിവരങ്ങൾക്ക്:  [email protected]
www.dlatimes.com
Latest
Widgets Magazine