എൻഎച്ച്എസ് സാമൂഹിക സുരക്ഷാ മേഖലയിൽ സ്വകാര്യ വക്തരണം: പ്രതിഷേധവുമായി ഒരു വിഭാഗം

സ്വന്തം ലേഖകൻ
ലണ്ടൻ : ബ്രിട്ടീഷ് സർക്കാർ എൻഎച്ച്എസ് സാമൂഹിക സുരക്ഷാ മേഖലയിൽ നടപ്പിലാക്കിവരുന്ന എല്ലാ വിധ സ്വകാര്യവത്കരത്തിനും, അടച്ചുപൂട്ടലുകൾക്കും തസ്തികകൾ കുറച്ചു ജോലി ഭാരം കൂട്ടുന്നതിനും, നിയമന നിരോധനത്തിനെതിരെയും യുകെയിലെ തൊഴിലാളി സംഘടനകളായ, ആർസിഎൽ, യൂനിസെൻ, യുനൈറ്റെ, അടങ്ങുന്ന മറ്റു തൊഴിലാളി സംഘടനകളും പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളും ഉൾപ്പെടെ സംയുക്ത സമരസമിതി ശനിയാഴ്ച പാർലമെന്റ് വളയും.
യുകെയുടെ നാനാഭാഗത്തുനിന്നും ഏകദേശം ഒരു ലക്ഷം പ്രതിനിധികൾ എത്തുമെന്ന് പ്രതീഷിക്കുന്നു. ഈ പ്രതിഷേധ മാർച്ച് ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്ന മലയാളികളെ സംബന്ധിച്ച് വളരെ പ്രധാനപെട്ടതാണ്. കാരണം 60 ശതമാനത്തിനു മുകളിൽ മലയാളികളും ആരോഗ്യ സാമൂഹിക സുരക്ഷാ മേഖലയിൽ ജോലിചെയ്യുകയും പഠിക്കുകയും ചെയ്യുന്നു. സർക്കാരിന്റെ ഈ പുതിയ നയങ്ങൾ മലയാളികളെ വളരെ ബാധിക്കുന്നതാണ്.
ആരോഗ്യ സാമൂഹിക സുരക്ഷാ മേഖലയെ നശിപ്പിക്കാൻ മുന്നിട്ടിരിക്കുന്ന കച്ചവട ലോബിയുടെ കൈയിലെ പാവയാകാതെ എൻഎച്ച്എസിനെ കാത്തുസംരക്ഷിക്കുവാൻ പ്രതിഷേധ സമരപരിപാടികൾ വിജയമാകണമെന്നു നേതാക്കൾ അഭ്യർത്ഥിക്കുന്നു. ലണ്ടനിലെ താവിസ്റ്റോക് സ്‌ക്വാറിൽ നിന്നും മാർച്ച് 12 മണിക്ക് തുടങ്ങി 5 മണിക്ക് പാർലമെന്റിനു മുന്നിൽ അവസാനിക്കുന്നു. തദവസരത്തിൽ സമരത്തെ സംയുക്ത സമരസമിതി നേതാക്കൾ അഭിസംബോധന ചെയ്യും.
Top