വാട്ടര്‍ചാര്‍ജ്‌ പോളിസിയില്‍ മാറ്റംവരുത്താനില്ലെന്ന നിലപാടുമായി പരിസ്ഥിതി വകുപ്പ്‌

ഡബ്ലിന്‍: വാട്ടര്‍ ചാര്‍ജ്‌ പോളിസിയില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ നിലവില്‍ ഉദേശിച്ചിട്ടില്ലെന്ന നിലപാടുമായി പരിസ്ഥിതി വകുപ്പ്‌ രംഗത്ത്‌. നിലവിലുള്ള വാട്ടര്‍ ചാര്‍ജ്‌ പോളിയില്‍ സര്‍ക്കാര്‍ മാറ്റം വരുത്തില്ലെന്ന ഉറച്ച നിലപാട്‌ കഴിഞ്ഞ ദിവസം പരിസ്ഥിതി വിഭാഗം വ്യക്താവാണ്‌ വ്യക്തമാക്കിയത്‌.
കഴിഞ്ഞ ദിവസം പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഐറിഷ്‌ വാട്ടര്‍ ചാര്‍ജിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തമായ നിലപാട്‌ സ്വീകരിക്കുമെന്നും പദ്ധതിയില്‍ മാറ്റം വരുത്തുമെന്നുമാണ്‌ തീരുമാനം എടുത്തിരിക്കുന്നതെന്നു പറഞ്ഞിരുന്നു. എന്നാല്‍, നിലവിലുള്ള നയത്തില്‍ മാറ്റമില്ലെന്നതാണ്‌ ഏറ്റവും ഒടുവില്‍ പുറത്തു വന്ന വാര്‍ത്തകള്‍ പറയുന്നത്‌. യൂറോ സ്റ്റാര്‍ട്ട്‌ റൂളിങ്‌ പ്രകാരമാണ്‌ പുതിയ നയം സ്വീകരിക്കുകയാണ്‌ സര്‍ക്കാര്‍ ചെയ്യുന്നതെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകള്‍ വന്നത്‌. എന്നാല്‍, നിലവിലുള്ള ആസ്ഥിയില്‍ തന്നെ ബാലന്‍ഷീറ്റ്‌ പുറത്തിറക്കാനും ഇപ്പോള്‍ ഐറിഷ്‌ വാട്ടര്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്‌.
എന്നാല്‍, നിലവിലുള്ള നയത്തില്‍ തിരുത്തലുകളോ ഇളവുകളോ വരുത്താന്‍ യാതൊരു പദ്ധതിയുമില്ലെന്നു ആശങ്കകള്‍ക്കിടമില്ലാത്ത വിധത്തില്‍ തന്നെ ഐറിഷ്‌ വാട്ടര്‍ അധികൃതര്‍ വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്‌. ഐറിഷ്‌ വാട്ടറിനു നല്‍കുന്ന ഗ്രാന്റിന്റെ കാര്യത്തില്‍ മുന്‍ നിലപാടുകള്‍ തന്നെയാണ്‌ തുടരുന്നത്‌. ഗ്രാന്റില്‍ മാറ്റം വരുത്തുന്നതിനോ ഗ്രാന്റ്‌ വെട്ടിക്കുറയ്ക്കുന്നതിനോ ഇനിയും തീരുമാനമെടുത്തിട്ടില്ലെന്നും ഐറിഷ്‌ വാട്ടര്‍ വ്യക്തമാക്കി.
..

Top