വീടില്ലാത്ത കുട്ടികൾ പഠനത്തിൽ പിന്നോക്കമെന്ന് റിപ്പോർട്ട്; ജീവിത സൗകര്യങ്ങൾ കുറഞ്ഞത് കുട്ടികളുടെ പഠനത്തെ ബാധിച്ചു

സ്വന്തം ലേഖകൻ

ഡബ്ലിൻ: രാജ്യത്ത് ഭവനരഹിതരായ കുട്ടികൾ വിദ്യാഭ്യാസനത്തിൽ ഏറെ പിന്നാക്കം നിൽക്കുന്നതായി പഠന റിപ്പോർട്ടുകൾ. താല്കാലിക അഭയകേന്ദ്രങ്ങളിൽ താമസിക്കുന്ന കുട്ടികൾ വിദ്യാഭ്യാസ കാര്യത്തിൽ ഏറെ പിന്നിലാണെന്നാണ് പഠനങ്ങൾ കണ്ടെത്തിയിരിക്കുന്നത്. താത്കാലിക അഭയകേന്ദ്രങ്ങളിൽ താമസിക്കുന്ന കുഞ്ഞുങ്ങൾക്ക് പഠനത്തിൽ മികവ് പുലർത്താൻ കഴിയാതെ വരുന്നതായി പഠനങ്ങൾ. ടീച്ചേഴ്സ് യൂണിയൻ ചർച്ചയിൽ പങ്കെടുത്ത ഭൂരിഭാഗം അധ്യാപകരും ഈ അഭിപ്രായത്തെ പിൻതാങ്ങി. സ്‌കുളുകളിലെത്തുന്ന ഇത്തരം കുഞ്ഞുങ്ങളിൽ പലർക്കും അവർ താമസിക്കുന്ന സ്ഥലം പോലും കൃത്യമായ അറിവില്ല. ഓരോ രാത്രിയിലും വ്യത്യസ്ത സ്ഥലങ്ങളിലാകാം അവർ അഭയസ്ഥാനം കണ്ടെത്തുന്നത്. വിശപ്പ് സഹിച്ച് പഠിക്കാനെത്തുന്ന കുരുന്നുകളും ഇക്കൂട്ടത്തിലുണ്ട്.
വിദ്യാർത്ഥികളുടെ ശാരീരിക-മാനസീക ആരോഗ്യവും അപകടാവസ്ഥയിലാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. സ്വന്തമായി മേൽവിലാസമിലാത്ത കുഞ്ഞുങ്ങൾക്ക് പഠനത്തിൽ മികവ് പുലർത്തുന്നില്ല. മക്കളുടെ പഠനകാര്യത്തിൽ ശ്രദ്ധിക്കാൻ അവരുടെ മാതാപിതാക്കൾക്കും കഴിയാതെ വരുന്നു. ഭവന രഹിതരായ കുഞ്ഞുങ്ങളുടെ കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പ് അടിയന്തിര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ടീച്ചേഴ്സ് യൂണിയനും രംഗത്തെത്തിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top