ഗള്‍ഫില്‍ 20 വര്‍ഷം പിന്നിട്ട മലയാളി നഴ്‌സുമാരെ ആദരിക്കുന്നു

അബൂദബി: ഗള്‍ഫില്‍ 20 വര്‍ഷം പിന്നിട്ട മലയാളി നഴ്‌സുമാരെ അബൂദബി മലയാളി സമാജം ആദരിക്കുന്നു. അബൂദബി യൂണിവേഴ്‌സല്‍ ആശുപത്രിയുടെ സഹകരണത്തോടെ ‘സാന്ത്വന വീഥിയിലെ മാലാഖമാര്‍ക്ക് അബൂദബി മലയാളി സമാജത്തിന്റെ സ്‌നേഹാദരം’ എന്ന പേരില്‍ വെള്ളിയാഴ്ച അബൂദബി മലയാളി സമാജം അങ്കണത്തിലാണ് പരിപാടി.

യു.എ.ഇയുടെ വിവിധ എമിറേറ്റുകളില്‍നിന്നുള്ള 50ലധികം മലയാളി നഴ്‌സുമാരെ ആദരിക്കും. സമാജം പ്രസിഡന്റ് യേശു ശീലന്‍ അധ്യക്ഷത വഹിക്കും.

Latest
Widgets Magazine