മലയാളി നഴ്സുമാര്‍ക്ക് ഓസ്ട്രേലിയയില്‍ സുവര്‍ണാവസരം

മലയാളി നഴ്സുമാര്‍ക്ക് ഓസ്ട്രേലിയയില്‍ സുവര്‍ണ്ണാവസരം . ആവശ്യത്തിന് പരിചയസമ്പന്നരായ നഴ്സുമാരെ കിട്ടാതെ ഓസ്ട്രേലിയന്‍ സംസ്ഥാനമായ ടാസ്മേനിയ. നഴ്സുമാരുടെ ക്ഷാമം രൂക്ഷമാകുന്നതായി ഓസ്ട്രേലിയന്‍ നഴ്സിംഗ് ആന്റ് മിഡ്വൈഫറി ഫെഡറേഷന്‍ അറിയിച്ചു. അതിനാല്‍ വിദേശത്തുനിന്നും പ്രവൃത്തിപരിചയമുള്ള നഴ്സുമാരുടെ സേവനം തേടുന്നതായും ഫെഡറേഷന്‍ വ്യക്തമാക്കി. വിദേശ രാജ്യങ്ങളില്‍ നിന്നും പ്രവൃത്തിപരിചയമുള്ള നഴ്സുമാരെ തേടുന്നതായാണ് ഓസ്ട്രേലിയന്‍ നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി ഫെഡറേഷന്റെ നേരൊലി എല്ലിസ് എബിസി റേഡിയോ ഹൊബാര്‍ട്ടില്‍ അറിയിച്ചത്.

സീനിയര്‍ നഴ്സുമാരുടെ നിയമനത്തിനായി വരും മാസങ്ങളില്‍ ന്യൂസിലന്‍ഡ്, ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുമെന്ന് നഴ്സ്ലൈന്‍ സ്റ്റേറ്റ് മാനേജര്‍ ക്യാതി ബെസ്വിക്ക് പറഞ്ഞു. മുതിര്‍ന്ന നഴ്സുമാരുടെ ആവശ്യം കൂടിവരികയാണെങ്കിലും, പരസ്യം ചെയ്തിട്ട് വേണ്ടത്ര പ്രവൃത്തിപരിചയമുള്ളവരെ ലഭിക്കുന്നില്ലെന്നും എല്ലിസ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിരുദധാരികളായ നിരവധി നഴ്സുമാര്‍ ടാസ്മേനിയയില്‍ ഉണ്ടെങ്കിലും, പരിചയ സമ്പന്നരായ മുതിര്‍ന്ന നഴ്സുമാരുടെ സേവനമാണ് ഇവിടെ ആവശ്യമായിട്ടുള്ളത്. പ്രവൃത്തിപരിചയമുള്ളവരുടെ ക്ഷാമം മൂലം ഇന്റെന്‍സീവ് കെയര്‍, മാനസികാരോഗ്യ മേഖല, മിഡ്വൈഫറി എന്നീ മേഖലകളില്‍ ഇപ്പോഴുള്ള നഴ്സുമാര്‍ ഇരട്ടി ജോലി ചെയ്യേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും എല്ലിസ് ചൂണ്ടിക്കാട്ടി.

Top