ഒബാമ കെയർ നീക്കം ചെയ്യുന്നതിനെതിരെ പ്രതീകാത്മക മരണ സമരം

പി.പി ചെറിയാൻ
ബ്രൂക്കലിൻ: ഒബാമ കെയർ ഇല്ലായ്മ ചെയ്യുന്നതിനെതിരെ ബ്രൂക്കലിൻ തെരുവീഥിയിൽ ഒത്തു ചേർന്ന പ്രതിഷേധക്കാർ കയ്യിൽ ആർഐപി ഒബാമ കെയർ എന്നെഴുതിയ പ്ലാക്കാർഡുകൾ ഉയർത്തി പിടിച്ചു പ്രതീകാത്മകമായി മരണ സമരം നടത്തിയത് പുതുമയായി.
ഒബാമ കെയർ നീക്കം ചെയ്താൽ ഉണ്ടാകുന്ന രക്തക്കറ നിങ്ങളുടെ കൈകളിൽ തന്നെയായിരിക്കുമെന്നു സമരക്കാർ മുന്നറിയിപ്പു നൽകി. ബ്യൂക്ക്‌ലിൻ ടൗണിൽ മാർച്ച് 11 ശനിയാഴ്ച നടന്ന പ്രതിഷേധ പ്രകടനത്തെ കൗൺസിലർമാർ ബ്രാഡ് ലാന്റർ അഭിസംബോധന ചെയ്തു.
ഒബാമ കെയർ പിൻവലിച്ചാൽ ചികിത്സ ലഭിക്കാതെ 20,000 മുതൽ 40000 പേർ മരിക്കുമെന്നു മെഡിക്കൽ ജേർണലിനെ ഉദ്ധരിച്ചു ബ്രാഡ് പറഞ്ഞു. എഫോഡബിൾ കെയർ ആക്ട് ആണ് ഞങ്ങളുടെ ജീവൻ നിലനിർത്തുന്നതെന്നു പ്രകടനത്തിൽ പങ്കെടുത്ത പ്രഫസർ ഗബ്രിയേൽ കോൺ പറഞ്ഞു.
ട്രമ്പ് ഭരണകൂടം ഒബാമ കെയർ പിൻവലിക്കുന്നതിന്റെ നടപടികൾ ഏതാണ്ടു പൂർത്തീകരിച്ചുകഴിഞ്ഞു. ഇതിനേക്കാൾ മെച്ചപ്പെട്ടതും ചിലവു കുറഞ്ഞതുമായ ഇൻഷ്യൻ വിൻഡ് പദ്ധതിയുമായി റിപബ്ലിക്കൻ പാർട്ടി യുഎശ് കോൺഗ്രസിനെ സമീപിച്ചിട്ടുണ്ട്.
Latest