യൂറോപ്യൻ രാജ്യങ്ങളിൽ സമയം ക്രമീകരിക്കുന്നു; ഇന്നു മുതൽ ഒരു മണിക്കൂർ മുന്നോട്ടു സമയം ക്രമീകരിക്കുന്നു

സ്വന്തം ലേഖകൻ
ഡബ്ലിൻ: യൂറോപ്യൻ രാജ്യങ്ങളിൽ ബ്രിട്ടീഷ് സമ്മർ ടൈം ഇന്ന് മുതൽ ആരംഭിക്കുന്നു. മാർച്ച് മാസത്തിലെ അവസാന ഞായറാഴ്ച പുലർകാലത്ത് ക്‌ളോക്കിലെ സമയം ഒരു മണിക്കൂർ മുന്നോട്ട് മാറ്റി വെച്ചാണ് ഈ സമയക്രമം പുനഃക്രമീകരിക്കുന്നതു. അർധരാത്രി കഴിഞ്ഞു രണ്ടു മണി അടിക്കുന്ന സമയത്ത് ക്‌ളോക്ക് മൂന്നു മണി ആക്കി ക്രമീകരിക്കും; അതായത് ഒരു മണിക്കൂർ കൂടുതലായി സമയത്തെ ക്രമീകരിക്കും. ഇങ്ങനെ തുടരുന്ന സമയം ഈ വർഷം വരുന്ന ഒക്ടോബർ അവസാന ഞായറാഴ്ച ഇതേ സമയം ആകുമ്പോൾ ഒരു മണിക്കൂർ പുറകിലേക്ക് ആക്കി ക്രമപ്പെടുത്തും.
രാത്രികാല ഷിഫ്റ്റ് ജോലിയിലുള്ളവർക്ക് ഇന്ന് ഒരു മണിക്കൂർ സമയം ലാഭിക്കാം. എന്നാൽ ഈ സമയക്രമം മാറുന്ന ഒക്ടോബറിൽ ഒരു മണിക്കൂർ നഷ്ടപ്പെടുകയും ചെയ്യും. പകൽ നേരം കൂടുകയും രാത്രി സമയം കുറയുകയും ചെയ്യുന്നതിനാൽ പകൽ സമയം പരമാവധി പ്രയോജനപ്പെടുത്താൻ വേണ്ടിയാണ് ഈ സമയമാറ്റം പിന്തുടരുന്നത്. ഇ.യു രാജ്യങ്ങൾ എല്ലാം തന്നെ ഇത് പാലിക്കാറുമുണ്ട്. ഗുണദോശ സമ്മിശ്രമായ ഫലങ്ങൾ ഉള്ള ഈ ക്രമപ്പെടുത്തലിനു നല്ല വശങ്ങളാണ് കൂടുതലും.
പകൽ വെളിച്ചം കൂടുതൽ ലഭിക്കുന്നതിനാൽ വീടുകളിൽ വൈദ്യുതി ലാഭിക്കാം. വൈകുന്നേരങ്ങളിൽ വ്യായാമത്തിനു സാമ്യം കണ്ടെത്താം. ലൈംഗീക ഉന്മേഷത്തിനും, മാനസിക സമ്മർദ്ദം കുറക്കാനും ഈ സമയക്രമം സഹായിക്കും. ട്രാഫിക് ബ്ലോക്കിൽ നഷ്ടപെടുന്ന സമയം കുറക്കാം എന്ന് തുടങ്ങി ശാരീരികമാനസിക ഉല്ലാസം ലഭിക്കാൻ വരെ ഈ സമയമാറ്റത്തെ പ്രയോജനപ്പെടുത്താം.
എന്നാൽ ബിസിനസുകാർക്ക് ചർച്ചകളും, കോൺഫറൻസുകൾ നടത്താനും, ചർച്ച് സേവനങ്ങൾ ഉപയോഗിക്കുന്നതിനും, ഭക്ഷണ കാര്യങ്ങളിലും പ്രയാസം നേരിടേണ്ടി വരുന്ന ഈ ക്രമം സാമൂഹികസാമ്പത്തിക രംഗങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് വിമർശകർ വിലയിരുത്തുന്നു. കൂടുതൽ ലഭിക്കുന്ന പകൽ ഉപയോഗപ്പെടുത്താൻ യു.കെ യിലെ വില്യം വില്ലറ്റ് ആണ് ആദ്യമായി ബ്രിട്ടീഷ് സമ്മർ ടൈം എന്ന ആശയം മുന്നോട്ട് വെച്ചത്.
Top