എം ഐ ഷാനവാസ് എം പി യുടെ നിര്യാണത്തിൽ ഓ ഐ സി സി ദമ്മാം റീജിണൽ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി .

ബിജു കല്ലുമല
കെ പി സി സി വർക്കിങ് പ്രസിഡന്റും വയനാട് എം പി യുമായിരുന്ന മുതിർന്ന കോൺഗ്രസ്സ് നേതാവ് എം ഐ ഷാനവാസ് ന്റെ നിര്യാണത്തിൽ ഓ ഐ സി സി ദമ്മാം റീജിണൽ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി ,എക്കാലത്തും മതേതര മൂല്യങ്ങൾ ഉയർത്തിപിടിച്ച എം ഐ ഷാനവാസ് എം പി കോൺഗ്രസ്സ് പ്രസ്ഥാനത്തിന്റെ മതേതര മുഖമായിരുന്നുവെന്നു റീജിണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല അനുശോചന സന്ദേശത്തിൽ പറഞ്ഞു , വിഷയങ്ങളെ നന്നായി പഠിക്കുകയും അവ ബന്ധപ്പെട്ട അധികാരികളുടെ മുന്നിൽ അവതരിപ്പിക്കുകയും ചെയ്ത അദ്ദേഹം മികച്ച ഒരു പാർലമെന്റെറിയാൻ കൂടിയായിരുന്നു എം ഐ ഷാനവാസ് എന്നും അദ്ദേഹത്തിന്റെ മരണം മതേതര ജനാധിപത്യ മുന്നണികൾക്ക് ദേശീയ തലത്തിലും വലിയ നഷ്ടമാണ് സൃഷ്ട്ടിച്ചിരിക്കുന്നതെന്നും ബിജു കല്ലുമല പറഞ്ഞു , എം ഐ ഷാനവാസ് എം പി യുടെ മരണം ഒരു നല്ല നേതാവിനൊപ്പം അടുത്ത സുഹൃത്തിനെക്കൂടിയാണ് നഷ്ടപ്പെടുത്തിയിരിക്കുന്നതെന്നു ഒരു ഐ സി സി ഗ്ലോബൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് അഹമ്മദ് പുളിക്കൽ പ്രസ്താവനയിൽ പറഞ്ഞു , അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും അഹമ്മദ് പുളിക്കൽ പ്രസ്താവനയിൽ പറഞ്ഞു .

Latest
Widgets Magazine