രാധാകൃഷ്ണൻറെ കുടുംബത്തിന് ദമ്മാം ഒ ഐ സി സി കണ്ണൂർ ജില്ലാ കമ്മിറ്റി ധനസഹായം നൽകി

ദമ്മാം: ദമ്മാമിൽ ഡ്രൈവറായി ജോലിചെയ്തുകൊണ്ടിരിക്കെ ഹൃദയാഘാതം മൂലം മരണപ്പെട്ട കണ്ണൂർ തോട്ടട സ്വദേശി ചാലിൽ രാധാകൃഷ്ണൻറെ കുടുംബത്തിന് ദമ്മാം ഒ ഐ സി സി കണ്ണൂർ ജില്ലാ കമ്മിറ്റി ധനസഹായം നൽകി. രാധാകൃഷ്ണൻറെ കുടുംബത്തെ സഹായിക്കാൻ ഒ ഐ സി സി കണ്ണൂർ ജില്ലാ കമ്മിറ്റി സ്വരൂപിച്ച ഒരു ലക്ഷം രൂപയുടെ ധനസഹായം  മുൻമന്ത്രി കെ.സുധാകരൻ കുടുംബത്തിന് കൈമാറി. ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബിജു ചക്കരക്കല്ല്, എടക്കാട് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് കെ.വി.രവീന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചതായി ഒ ഐ സി സി കണ്ണൂർ ജില്ലാ കമ്മിറ്റി പ്രസിഡണ്ട് വേണുഗോപാൽ തളിപ്പറമ്പും ജനറൽ സെക്രട്ടറി മുസ്തഫാ നണിയൂർ നമ്പ്രവും അറിയിച്ചു.

Latest
Widgets Magazine