ഭവന നിർമ്മാണത്തിന് ഒ ഐ സി സി ധനസഹായം നൽകി

ദമ്മാം: കണ്ണൂർ ജില്ലയിലെ പായം മണ്ഡലം സെക്രട്ടറി കല്യാട്ട് നാരായണൻറെ ഭവനനിർമ്മാണ ഫണ്ടിലേക്ക് ഓ ഐ സി സി സൈഹാത് ഏരിയ കമ്മിറ്റി ധനസഹായം നൽകി. കണ്ണൂരിൽ നടന്ന ചടങ്ങിൽ വച്ച് സണ്ണി ജോസഫ് എം എൽ എ കല്യാട്ട് നാരായണന് തുക കൈമാറി. ഒ ഐ സി സി സൈഹാത് ഏരിയ കമ്മിറ്റി സെക്രട്ടറി ഗംഗൻ വള്ളിയോട്ട്, മുൻ സെക്രട്ടറി പി വി രാജേഷ്, ഒ ഐ സി സി കണ്ണൂർ ജില്ലാ (റിയാദ്) മുൻ പ്രസിഡണ്ട് രഘുനാഥ് തളിയിൽ, പായം വള്ളിയോട്ട് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഷൈജൻ ജേക്കബ്, യൂത്ത്‌ കോൺഗ്രസ് ഇരിട്ടി മണ്ഡലം പ്രസിഡണ്ട് കെ.സുമേഷ് കുമാർ, പായം ബൂത്ത് പ്രസിഡണ്ട് സണ്ണി തറയിൽ തുടങ്ങിയവർ പങ്കെടുത്തു.

Latest