സൈഹാത് ഒ ഐ സി സി കലണ്ടര്‍ പ്രകാശനം ചെയ്തു

ഇ.കെ.സലിം

ദമ്മാം: ഒ ഐ സി സി സൈഹാത് ഏരിയ കമ്മിറ്റി പുറത്തിറക്കുന്ന 2017 ലെ കലണ്ടര്‍ പ്രകാശനം ചെയ്തു. റീജ്യണല്‍ കമ്മിറ്റി വനിതാവേദി പ്രസിഡണ്ട് ഡോ.സിന്ധു ബിനു വൈസ് പ്രസിഡണ്ട് ഗംഗാധരന് നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്. സൈഹാത് ഏരിയ കമ്മിറ്റി പ്രസിഡണ്ട് എസ്.എം.സാദിഖ് അദ്ധ്യക്ഷത വഹിച്ച പ്രകാശന ചടങ്ങില്‍ സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് പി.എം.നജീബ്, റീജ്യണല്‍ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല, ഹനീഫ റാവുത്തര്‍, ഇ.കെ.സലിം, റഷീദ് ഇയ്യാല്‍, സക്കീര്‍ ഹുസൈന്‍ എന്നിവര്‍ സംബന്ധിച്ചു. ഏരിയ കമ്മിറ്റി ജനറല്‍ സെക്രട്ടറി സി ടി ശശി സ്വാഗതവും യൂത്ത് വിംഗ് ജനറല്‍ സെക്രട്ടറി ഡിജോ പഴയമഠം നന്ദിയും പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top