നേഴ്‌സിങ് റിക്ക്രൂട്ട്മെന്റ് തട്ടിപ്പിൽ മൈക്ക സംഘടനയുടെ പ്രവർത്തകനും.റിക്രൂട്ട്മെന്റ് തട്ടിപ്പിന് പങ്കാളി അനില്‍ ആന്റണി.ചാരിറ്റി തട്ടിപ്പ് കേസിന് പുറകെ നേഴ്‌സിങ് തട്ടിപ്പിലും മൈക്ക

ലീമെറിക്ക് :ലക്ഷങ്ങൾ വാങ്ങി അയര്‍ലന്റിലേക്ക് നേഴ്‌സ്മാരെ റിക്രൂട്ട്‌മെന്റ് ചെയ്യുകയും വ്യാജ ഐ.ഇ.എല്‍.ടി.എസ് സര്‍ട്ടിഫിക്കറ്റുകള്‍ തരപ്പെടുത്തി നല്കുകയും ചെയ്യുന്ന തട്ടിപ്പുകാർക്ക് എതിരെ കേരളത്തിലും അയർലന്റിലും പോലീസ് അന്വോഷണം തുടങ്ങി . നേഴ്‌സിങ് തട്ടിപ്പിൽ പങ്കാളിയായ അനിൽ ആന്റണി എന്ന ഏജന്റ് മൈക്ക എന്ന ചാരിറ്റി സംഘടനയുടെ സജീവ് പ്രവർത്തകൻ എന്നുള്ളതും പുറത്ത് വന്നു .മൈക്ക എന്ന സംഘടനയുടെ കമ്മറ്റി അംഗം ആണ് അനിൽ.ചാരിറ്റി സംഘടനാ എന്ന പേരിൽ അതിലെ ഭാരവാഹികൾ കൂടി റിക്രൂട്ട്മെന്റ് തട്ടിപ്പിൽ പങ്കാളികളായതിൽ വലിയ ദുരൂഹതയുണ്ട് .മൈക്കയുടെ ബന്ധമുള്ള ചിലർ ഫേക്ക് സർട്ടിഫിക്കറ്റിൽ കുടുങ്ങി എന്നും ആരോപണം ഉണ്ട്. മൈക്ക എന്ന സംഘടന ചാരിറ്റിയുടെ മറവിൽ വൻ സാമ്പത്തിക തട്ടിപ്പ് നടക്കുന്നു എന്ന പരാതിയിൽ പോലീസ് അന്വോഷണവും മറ്റും നടക്കുന്നതിനിടെ ആണ് ഇവരിൽ പ്രമുഖരും നേഴ്‌സിങ് റിക്രൂട്ട്മെന്റ് തട്ടിപ്പിലും പങ്കാളികൾ എന്ന ഞെട്ടിക്കുന്ന വിവരം പുറത്ത് വരുന്നത് .

ഐറീഷ് മലയാളി എന്ന ബ്ലോഗും മൈക്ക എന്ന സംഘടനയും നേഴ്‌സിങ് റിക്രൂട്ട്മെന്റ് തട്ടിപ്പുകാരും ഒന്നിച്ച് ”തട്ടിപ്പ് വെള്ളപൂശാനായി ഗൂഡാലോചന നടത്തിയത്തിന്റെ ഭാഗമായിരുന്നു സംഘടനയിലെ ചാരിറ്റിയുടെ ചുമതല വഹിക്കുന്ന പ്രദീപ് രാമനാഥും മൈക്ക സെക്രട്ടറി ലിനോ വർഗീസും കമ്മിറ്റി അംഗങ്ങളായ അനില്‍ ആന്റണി,ബിബിന്‍ ആരാക്കുടി എന്നിവര്‍ മാസങ്ങളായി ജോലിയില്ലാതെ കഴിയുന്ന നേഴ്‌സുമാരുടെ വാർത്ത പുറത്ത് വന്ന ഉടൻ അവരെ കാണുകയും അവരെ സ്വാധീനിക്കാനും ശ്രമിക്കുകയും ചെയ്തത് .ഇതിൽ മൈക്കയുടെ കമ്മിറ്റി അംഗമാണ് നേഴ്‌സിങ് റിക്രൂട്ട്മെന്റ് ഏജന്റും തട്ടിപ്പിൽ അന്വോഷണത്തിൽ ഇരിക്കുന്ന ആളുമായ അനിൽ ആന്റണി .ഇയാൾ വർഷങ്ങളായി നേഴ്‌സിങ് റിക്രൂട്ട്മെന്റ് നടത്തുന്നു ,പാവപ്പെട്ട നേഴ്സുമാരിൽ നിന്നും ലക്ഷങ്ങൾ വാങ്ങുന്നു .തൊഴിൽ ഉടമയുടെ കൈയ്യിൽ നിന്നും ആയിരക്കണക്കിന് യൂറോ വാങ്ങുന്നു എന്നും ആരോപണം ഉള്ളത് .ഇദ്ദേഹത്തിന്റെ സാമ്പത്തിക സ്രോതസ് അന്വോഷണ പരിധിയിലാണ് .ഇദ്ദേഹവും പെയ്ഡ് വാർത്തക്കാരനും നേഴ്‌സുമാരെ കടത്തിയ ഇന്നസെന്റ് ,സജി പോൾ എന്നിവരുടെ ഗൂഡാലോചനയാണ് മൈക്ക എന്ന സഘടനയുടെ പേരിൽ പോയി സ്വഭാവ സർട്ടിഫിക്കറ്റ് ഇറക്കുക എന്ന തന്ത്രം മെനഞ്ഞത് .എന്നാൽ അതും പൊളിയുകയായിരുന്നു .നേഴ്‌സുമാർ സത്യമായും കുതിരാലയത്തിലെ തുരുമ്പ് പിടിച്ച കെട്ടിടത്തിൽ ആണ് താമസിക്കുന്നതെന്ന് അവിടം സന്ദർശിച്ച നിഷ്പക്ഷരായ സാമൂഹ്യ പ്രവർത്തകർക്ക് മനസിലാക്കാൻ കഴിഞ്ഞു .അതിന്റെ വീഡിയോ സോഷ്യൽ മീഡിയായിൽ പ്രചരിക്കുകയും ചെയ്തു .സോഷ്യൽ ആക്ടിവിസ്റ്റുകൾ നേഴ്സുമാരിൽ ചിലരോട് സംസാരിക്കുകയും ചെയ്തിരുന്നു .MICA-OFFICE-BEARERS

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലീമെറിക്കിലെ കുതിരാലയത്തിലെ ഒരു തുരുമ്പ് പിടിച്ച കെട്ടിടത്തിൽ നേഴ്‌സുമാരെ തടവിൽ എന്ന പോലെ പാർപ്പിച്ചിരുന്നത് .ആ വാർത്തയും മനുഷ്യക്കടത്തും ഹെറാൾഡ് പുറത്ത് വിട്ടിരുന്നു .അത് പുറത്ത് വന്നപ്പോൾ അതിനെ വെള്ളപൂശാനാണ് പെയ്ഡ് വാർത്തക്കാരനും മൈക്ക എന്ന സംഘടനയും ശ്രമിച്ചത് .നേഴ്‌സുമാരെ വിസിറ്റ് ചെയ്തവരും പെയ്ഡ് വാർത്ത എഴുതി മാത്രം ജീവിക്കുന്നയാളും ആകെ സമർത്തിക്കാൻ ശ്രമിച്ചത് കുതിരാലയത്തിൽ അല്ല നേഴ്‌സുമാർ ജീവിക്കുന്നത് എന്ന് മാത്രമാണ് .മാസങ്ങളായി അയർലണ്ടിൽ എത്തിയിട്ടും അവർക്ക് ജോലി ഇല്ല എന്ന സത്യം മറക്കാൻ നേഴ്‌സിന്റെ കാരുണ്യം കൊണ്ട് മാത്രം ഉപജീവനം കഴിയുന്ന പെയ്ഡ് വാർത്തക്കാരനും തട്ടിപ്പുകാർക്കും തട്ടിപ്പിന് കുടപിടിക്കുന്ന ചാരിറ്റി തട്ടിപ്പിൽ പോലീസ് അന്വോഷണം നേരിടുന്ന മൈക്ക എന്ന സംഘടനക്കും കഴിഞ്ഞില്ല ലക്ഷങ്ങൾ വാങ്ങിയ തട്ടിപ്പുകാരുടെ നക്കാപ്പിച്ച വാങ്ങി പാവം മാലാഖമാരെ താറടിച്ചു കളിയാക്കുകയും അവരെ മാനസികമായി പീഡിപ്പിക്കുകയുമായിരുന്നു മൈക്കയും പെയ്ഡ് വാർത്തക്കാരനും റിക്രൂട്ട്മെന്റ് തട്ടിപ്പുകാരും നടത്തിയത് .ഹെറാൾഡ് പുറത്ത് വിട്ട വാർത്തകൾക്ക് ശേഷം ഏജന്റുമാർ നേഴ്‌സുമാരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു .മാസങ്ങളായി നേഴ്‌സുകാർ ജോലിയില്ലാതെ അലയുന്ന വാർത്ത പുറം ലോകം അറിഞ്ഞപ്പോൾ മനുഷ്യസ്നേഹികളായ എല്ലാവരും അവരെ സ്വാന്തനിപ്പിക്കാനും സഹായവും വാഗ്നാനത്തിനും ശ്രമിച്ചപ്പോൾ ഏജന്റുമാരും അവരെയും അവഹേളിക്കുകയായിരുന്നു ബ്ലോഗ് എഴുതുന്ന പെയ്ഡ് വാർത്തക്കാരനും ഏജന്റുമാരും .TITO FB POST REJI

അയര്‍ലന്റിലെ ബ്ലോഗ് പത്രത്തിന്റെ ഉടമ റജി .സി.ജേക്കബ് പ്രതികളുടെ പരസ്യം ഇട്ടത് നേഴ്‌സിങ് തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നു . പെയ്ഡ് വാര്‍ത്ത എഴുതിയിരിക്കുന്നു. മൈക്ക എന്ന ഇന്ത്യന്‍ അസോസിയേഷനിലെ അനില്‍, 4 നേഴ്‌സുമാരായ കുട്ടികളെ കണ്ട് എന്നും അവര്‍ക്ക് ജോലി, പേപ്പറുകള്‍ എല്ലാം ശരിയായി എന്നും റജി സി.ജേക്കബിന്റെ പാത്രത്തില്‍ പെയ്ഡ് വാര്‍ത്ത എഴുതിപ്പിച്ചതും ഗൂഡാലോചനയുടെ ഭാഗമാണ് .കുട്ടികളെ ഭയപ്പെടുത്തി അവര്‍ക്ക് അനുകൂലമായ ഫെയ്‌സ് ബുക്ക് ലൈവ് നടത്താന്‍ ‘നേഴ്‌സിങ് റിക്രൂട്ട്മെന്റ് നടത്തുന്ന അനിലും ഇന്നസെന്റും ബ്ലോഗ് പത്രക്കാരും ഗൂഡാലോചന നടത്തിയിരിക്കുന്നു .പോലീസ് അന്വോഷണത്തില്‍ ഇവരും പ്രതിപട്ടികയിലോ സാക്ഷികളായോ എത്തും .എന്തായാലും ഇവരെ ചോദ്യം ചെയ്യും .പരസ്യവും പെയ്ഡ് വാര്‍ത്തയും എഴുതുന്ന ഒലിവര്‍ എന്ന റിക്രൂട്ടിങ് ഏജന്റിന്റെ ബ്ലോഗ് പത്രക്കാരന്‍ റജി സി. ജേക്കബിന്റെ ബ്ലോഗില്‍ തട്ടിപ്പുകാരെ വെള്ള പൂശാന്‍ വാര്‍ത്ത വരുത്തുക എന്ന ലക്ഷ്യത്തോടെ കഥ മെനയുകയായിരുന്നു .അനില്‍ ആന്റണി  മൈക്ക എന്ന ഇന്ത്യന്‍ അസോസിയേഷനിലെ  ലിനോ വര്‍ഗ്ഗീസ്, പ്രദീപ് എന്നിവരെ കൂട്ടി 4 നേഴ്‌സുമാരായ കുട്ടികളെ പോയി കണ്ടു എന്നും അവര്‍ക്ക് യാതൊരു കുഴപ്പം ഇല്ലാ എന്നും സ്ഥിരമായി കാശ് വാങ്ങി പരസ്യ വാര്‍ത്ത എഴുതുന്ന പാത്രത്തില്‍ വാര്‍ത്ത ആക്കുകയായിരുന്നു.മൈക്ക എന്ന സംഘടനയിൽ നിന്നും പരസ്യവും പണവും റജി വാങ്ങുന്നു എന്ന തെളിവും ആരോപണവും സോഷ്യൽ മീഡിയായിൽ ടിറ്റോ കുര്യൻ  പോസ്റ്റ് ഇട്ടിട്ടുണ്ട് . IRISHMALAYALI-REJI-JACOB

അയര്‍ലന്റിലേക്ക് നേഴ്‌സ്മാരെ റിക്രൂട്ട്‌മെന്റ് ചെയ്യുകയും വ്യാജ ഐ.ഇ.എല്‍.ടി.എസ് സര്‍ട്ടിഫിക്കറ്റുകള്‍ തരപ്പെടുത്തി നല്കുകയും ചെയ്തു എന്ന പരാതിയില്‍ അന്വേഷണ ചുമതല ഐ.ജി എസ് ശ്രീജിത്തിനാണ് . അയര്‍ലന്റിലേ പ്രവാസി മലയാളികളായ ഒലിവര്‍ പ്‌ളേസ്‌മെന്റ് എന്ന റിക്രൂട്ട്‌മെന്റ് സ്ഥാപനത്തിന്റെ ഉടമകളായ ഇന്നസെന്റ് കുഴിപ്പള്ളി, സജി പോള്‍, ഒലിവര്‍ പ്‌ളേസ്‌മെന്റ് ഏറ്റുമാനൂര്‍ ഉടമ റെജി പ്രോത്താസീസ് എന്നിവര്‍ക്കെതിരെയാണ് ഡി.ജി.പിക്ക് പരാതി നല്കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഡി.ജി.പി ക്രൈംബ്രാഞ്ച് അന്വേഷണത്തിനു ഉത്തരവിട്ടിരുന്നു.അതിനിടെയാണ് അനിൽ ആന്റണിയുടെയും മൈക്ക എന്ന സംഘടനയുടെയും ബ്ലോഗ് പത്രക്കാരുടെയും പങ്കാളിത്വവും മറനീക്കി പുറത്ത് വരുന്നത് . പരാതിക്കാരനായ നവാസ് പായിച്ചിറയില്‍ നിന്നും പോലീസ് മൊഴി എടുത്തു. ക്രൈംബ്രാഞ്ച് ഇ.വൈ.എസ്.പി ഉജ്ജ്ല്‍ കുമാറാണ് മൊഴി എടുത്തത്. അയര്‍ലന്റില്‍ കഴിഞ്ഞ 10വര്‍ഷമായി ഒലിവര്‍ പ്‌ളേസ്‌മെന്റ് എന്ന സ്ഥാപനം റിക്രൂട്ട്‌മെന്റ് നടത്തുകയും നേഴ്‌സുമാരില്‍ നിന്നും 5മുതല്‍ 10 ലക്ഷത്തിലധികവും തുക വാങ്ങിയതായി പരാതിക്കാരന്‍ തെളിവുകള്‍ സഹിതം മൊഴി നല്കി.മാത്രമല്ല അയര്‍ലന്റിലേ തൊഴില്‍ ഉടമ ഇവര്‍ക്ക് റിക്രൂട്ട്‌മെന്റ് ചിലവുകള്‍ എല്ലാം നല്കുന്നുണ്ട്. തികച്ചും സൗജന്യമായി നടത്തേണ്ട റിക്രൂട്ട്‌മെന്റാണ് പണം വാങ്ങി ചെയ്തത്.

ഐ.ഇ.എല്‍.ടി.എസ് വ്യാജമായി സംഘടിപ്പിച്ച് നല്കി ഒരു നേഴ്‌സില്‍ നിന്നും 25-30 ലക്ഷം രൂപ വരെ ഏജന്‍സി വാങ്ങിച്ചു. ഇതിനകം 500 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയതായും കേരളത്തിലേ നേഴ്‌സുമാരാണ് യൂറോപ്പിലേക്ക് പോകാന്‍ ഈ തുക നല്കിയത് എന്നും പരാതിക്കാരന്‍ വെളിപ്പെടുത്തി.അവസാനം കൊണ്ടുപോയ നേഴ്‌സുമാര്‍ 3 മാസമായി തൊഴില്‍ ഇല്ലാതെ ഇപ്പോഴും അയര്‍ലന്റില്‍ നരകിക്കുന്ന സംഭവം പുറത്തായതോടെയാണ് സാമ്പത്തിക തട്ടിപ്പും മറ്റും പുറത്താകുന്നത്. ഒന്നാം പ്രതിയായി പരാതിയില്‍ ഉന്നയിക്കുന്ന ഇന്നസന്റ് എന്നയാള്‍ അയര്‍ലന്റില്‍ മെയില്‍ നേഴ്‌സു കൂടിയാണ്.ഇവര്‍ക്കു പുറന്മേ മറ്റ് 4 മലയാളി റിക്രൂട്ട്‌മെന്റ് ഏജന്റുമാരും വന്‍ തുക വാങ്ങി അയര്‍ലന്റിലേക്ക് നേഴ്‌സുമാരേ കടത്തില്‍. ഇവരും അയര്‍ലന്റിലാണ്. അതായത് അയര്‍ലന്റിലേ തൊഴില്‍ ഉടമയ്ക്ക് കേരളത്തില്‍ നിന്നും യോഗ്യരായ നേഴ്‌സുമാരുടെ ബയോഡാറ്റകള്‍ നല്കുന്ന ഏക ജോലി മാത്രമാണ് ഈ ഏജന്‍സികള്‍ ചെയ്യുന്നത് എന്നും സ്റ്റേറ്റ്‌മെന്റില്‍ പറയുന്നു.

Top