ഒർലാന്റോ സെന്റ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ ശൂനോയോ നോമ്പും പെരുന്നാളും

ഒർലാന്റോ സെന്റ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ ശൂനോയോ നോമ്പ് 2018 ആഗസ്ററ് 1 മുതൽ15 വരെയും, ഇടവകയുടെ പെരുന്നാൾ ആഗസ്ററ് 18-19 (ശനി, ഞായർ) ദിവസങ്ങളിലൂം നടക്കും. പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാളിനോട് അനുബന്ധിച്ചുള്ള പതിനഞ്ചു ദിവസത്തെ ഈ നോമ്പ് പരിശുദ്ധ സഭയുടെ അഞ്ചു കാനോനിക നോമ്പിൽ ഒന്നാണ്‌. ആഗസ്റ്റ്‌ 18,19 തീയതികളിൽ നടക്കുന്ന പെരുന്നാൾ ശുശ്രൂഷകൾക്ക് ഹൂസ്റ്റൺ സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് ഇടവക വികാരി ഫാ.ഐസക് ബി. പ്രകാശ് പ്രധാനകാർമികത്വത്തിലൂം, ഫാ.ഇട്ടൻപിള്ള, ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം എന്നിവരുടെ സഹകാർമ്മികത്വത്തിലും സമീപ ഇടവകകളിലെ ബഹു.വൈദീകരുടേയും ഇടവകാംഗങ്ങളുടേയും സാന്നിധ്യത്തിലൂം നടക്കും. ആഗസ്റ് 18-ന് ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് സന്ധ്യാ നമസ്കാരവും വചനശുശ്രൂഷയും, ക്രിസ്തീയ സംഗീത വിരുന്നും, കേരള വിഭവങ്ങൾ ഉൾപ്പെടുത്തിയ ഭക്ഷ്യമേളയും 19-ന് ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാത നമസ്ക്കാരവും 10 മണിക്ക് വി. കുര്‍ബ്ബാനയും തുടർന്ന് ദേവാലയത്തിനു ചുറ്റുമുള്ള പ്രദക്ഷിണവും, ആശിര്‍വാദവും നേര്‍ച്ചയും നടക്കും.

ഫ്ളോറിഡായിലെ ഒർലാന്റോ പട്ടണത്തിന്റെ ഹൃദയഭാഗത്ത് ഇന്റർനാഷണൽ എയർപോർട്ടിനും, യൂണിവേഴ്സൽ സ്റുഡിയോക്കും, ഡിസ്‌നി വേൾഡിനും മദ്ധ്യേ കേവലം അഞ്ചു മൈൽ ദൂരെ മാത്രം സ്ഥിതിചെയ്യുന്ന സെന്റ് മേരീസ് ഓർത്തോഡോക്സ് ദേവാലയം 2014 സെപ്റ്റംബർ 24,25 തീയതികളിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവയുടെ കരങ്ങളാൽ വിശുദ്ധ മൂറോൻ അഭിഷേകം ചെയ്യപ്പെട്ടു. മാസവാരി ഉൾപ്പെടെ യാതൊരുവിധ നിർബന്ധിത പരിവും ഇല്ലാത്ത മലങ്കരസഭയിലെ ഏക ദേവാലയമാണ് ഒർലാന്റോ സെന്റ് മേരീസ് ഓർത്തോഡോക്സ് ദേവാലയം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിനായി, പതിനഞ്ചുനോമ്പിലെക്ക് ഒരുക്കത്തോടും വിശുദ്ധിയോടും കൂടി പ്രവേശിക്കുവാനും പരിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥതയിൽ അഭയം തേടുവാനും, അനുഗ്രഹം പ്രാപിക്കുവാനും, പെരുന്നാള്‍ ശുശ്രൂഷകളിൽ പങ്കുകൊള്ളുവാനും ഏവരെയും വിനയാദരപൂർവം ക്ഷണിക്കുന്നതായി ഇടവക വികാരി ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം, വൈസ് പ്രസിടണ്ട് ഡോ.അലക്സ്‌ അലക്സാണ്ടർ, ട്രസ്റി കുര്യൻ സഖറിയ, സെക്രട്ടറി വിൻസി വർഗീസ്‌, കൺവീനർ അനീഷ് ജോർജ്ജ് എന്നിവർ അറിയിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്
ഫാ.ജോൺസൺ പുഞ്ചക്കോണം 770-310-9050
ശ്രി.അലക്സ് അലക്സാണ്ടർ 407-299-8136 (ജനറൽ കണ്‍വീനർ)
ശ്രി.കുര്യൻ സഖറിയ (ട്രസ്റി) 407-855-6332
ശ്രിമതി.വെൻസി വർഗീസ്‌ (സെക്രട്ടറി) 407-248-9901
ശ്രീ.അനീഷ് ജോർജ്ജ് (കൺവീനർ) 224-730-9090

Top