പാര്‍ലമെന്റ് തെരഞ്ഞെടുില്‍ പ്രവാസി വോട്ട് ലക്ഷ്യമിട്ട് ഓ.ഐ.സി.സി.അയര്‍ലന്‍ഡിൽ മേഖല കമ്മറ്റികള്‍ രൂപീകരിക്കുന്നു

ബിജു സെബാസ്ററ്യന്‍

ഡബ്ളിന്‍ : 2019 ല്‍ നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുില്‍ അയര്‍ലണ്ടിലെ ഇന്‍ഡ്യാക്കാരുടെ ഇടയില്‍ പ്രത്യേകിച്ച് മലയാളികളെ ഒപ്പംനിര്‍ത്തി കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനായി പ്രവാസികളെ സജ്ജമാക്കാൻ ഒഐസിസി അയർലാന്റ് ഘടകവും. ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് അയര്‍ലണ്ടിലെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായിമേഖല കമ്മറ്റികളും രൂപീകരിക്കുന്നതിനായി ഭാരവാഹികളെ ചുമതലപ്പെടുത്തി.മേഖല കമ്മറ്റികള്‍രൂപീകരിക്കുന്നതിന്റെ ചുമതലകള്‍ പുനഃസംഘടിപ്പിച്ച കമ്മറ്റിയില്‍ നിന്നും ജോര്‍ജ് വര്‍ഗീസ് (വാട്ടര്‍ഫോര്‍ഡ്), വിനോയ് പനച്ചിക്കല്‍(ദ്രോഗ്ഹെഡ) എന്നിവരെ നിയോഗിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുന്‍ കെഎസ്യു നേതാവും എംജി യൂണിവേഴ്സിറ്റി മുന്‍ സെനറ്റ് മെമ്പറുമാണ് ജോര്‍ജ് വര്‍ഗീസ്. മുന്‍ കെഎസ്യു യൂത്ത് കോണ്‍ഗ്രസ് നേതാവും കെപിസിസിയുടെ ആവശ്യപ്രകാരം അയർലണ്ടിൽ പുനഃസംഘടിപ്പിച്ച കമ്മറ്റിയിലെ വൈസ് പ്രസിഡന്റുമാണ് വിനോയ് പനച്ചിക്കല്‍.
കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 0877888374, 0894186869, 0892115979.

Top