സുവിശേഷ പ്രസംഗത്തിനിടെ പാമ്പിനെ കഴുത്തിലിട്ട് അഭ്യാസം; പാമ്പ് കടിയേറ്റ പാസ്റ്റര്‍ അബോധാവസ്ഥയില്‍ 

ന്യൂയോര്‍ക്ക്: സുവിശേഷ പ്രസംഗത്തിനിടെ പാമ്പിനെ എടുത്ത് അഭ്യാസം നടത്തിയ പാസ്റ്റര്‍ അബോധാവസ്ഥയില്‍. ഒരു ഡോക്യുമെന്ററിക്ക് വേണ്ടി പാസ്റ്ററിന്റെ പ്രാര്‍ത്ഥന ചിത്രീകരിക്കുമ്പോഴായിരുന്നു സംഭവം. അമേരിക്കക്കാരനായ പാസ്റ്റര്‍ കോഡിക്കാണ് പാമ്പ് കടിയേറ്റത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. കൈകളില്‍ പാമ്പുമായി . കോഡി നില്‍ക്കുന്നതും, കടിയേറ്റ് ഇയാളുടെ ചെവിയില്‍ നിന്ന് ചോരവരുന്നതും വീഡിയോയില്‍ വ്യക്തമാണ്. കടിയേറ്റിട്ടും ആശുപത്രിയില്‍ പോകേണ്ടെന്നും ദൈവം തന്നെ രക്ഷിക്കുമെന്നുമായിരുന്നു കോഡി പറഞ്ഞത്.

Latest